പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം7.
ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കൊടുവള്ളിക്കടുത്ത കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും മർകസിലെ സീനിയർ മുദരിസുമായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ
ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ (ചെറിയ എ.പി ഉസ്താദ്) വഫാത്തായി. ഇന്ന് (ഞായർ) പുലർച്ചെ 5.45നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് കാരന്തൂർ മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.
ചേക്കുട്ടി - ആഇശ ബീവി ദമ്പതികളുടെ മകനായി 1950ൽ ജനനം. കോഴിക്കോട് ജില്ലയിലെ കരുവൻപൊയിൽ ആണ് സ്വദേശം. പ്രാഥമിക പഠനത്തിനു ശേഷം ദർസ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കീഴിൽ പൂനൂർ, കോളിക്കൽ, മങ്ങാട് എന്നിവിടങ്ങളിൽ ദർസ് പഠനം നടത്തി. 1970ൽ ബാഖിയാത്തിൽ നിന്നും ബിരുദം നേടി അധ്യാപന രംഗത്ത് വന്നു. കാന്തപുരത്തിന് കീഴിൽ കാന്തപുരം ജുമാമസ്ജിദിൽ രണ്ടാം മുദരിസായി തുടക്കം. അസീസിയ്യ ദർസ് കോളേജാക്കി ഉയർത്തിയപ്പോൾ വൈസ് പ്രിൻസിപ്പലായ ശേഷം കാന്തപുരം മർകസിലേക്ക് മാറി.കമ്മിറ്റി, കൊടുവള്ളി സിറാജുൽ ഹുദായിൽ വച്ച് രൂപീകരിച്ചപ്പോൾ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ സമസ്ത കേന്ദ്ര മുശാവറയുടെ സിക്രട്ടറിയാണ്. ഫത്വ കമ്മിറ്റി കൺവീനർ, സുന്നീ വിദ്യാഭ്യാസ ബോർഡ് പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ആശയ സംവാദങ്ങളിൽ മുഖ്യപങ്കാളിയാണ് എ പി മുഹമ്മദ് മുസ്ലിയാർ. പൂനൂർ, പുളിക്കൽ, പട്ടാമ്പി, പെരുമ്പാവൂർ, കൊട്ടപ്പുറം എന്നിവിടങ്ങളിൽ നടന്ന സംവാദങ്ങൾ എടുത്തു പറയേണ്ടതാണ്. ഏറണാകുളം, പൊന്നാനി, വടക്കാഞ്ചേരി, കോഴിക്കോട് എന്നീ കോടതികളിൽ ഖാദിയാനികളുടെ ഖബർസ്ഥാൻ, ഖുതുബ പരിഭാഷ (മുക്കുതല), ജാറം സ്ഥിരപ്പെടുത്തൽ (വടകാഞ്ചേരി), വഖഫ് സ്വത്ത് നിലനിര്ത്തപൽ (വെള്ളിയഞ്ചേരി) എന്നീ കാര്യങ്ങള്ക്ക് വേണ്ടി ഹാജരായി.
കുറ്റമറ്റ വിഷയാവതാരകനാണ്. കൊട്ടപ്പുറത്തതടക്കം നിരവധി സംവാദങ്ങളിൽ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമാക്കിയതിൽ ആ പ്രസംഗവൈഭവത്തിന് പങ്കുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും ഫത്വകളും അടക്കം എഴുത്തു രംഗത്തും സജീവമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ