ISL കേരളത്തിന്റെ ഫൈനൽ മത്സരം കാണാൻ മലപ്പുറം ഒതുക്കുങ്ങലിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ച രണ്ട് പേർ അപകടത്തിൽ മരിച്ചു
ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ മലപ്പുറം ഒതുക്കുങ്ങലിൽ നിന്നും ബൈക്കിൽ യാത്ര തിരിച്ച രണ്ട് യുവാക്കളുടെ അപകട മരണം വേദനാജനകമാണ്. ഫുട്ബോൾ ആവേശത്തിനൊപ്പം അലിഞ്ഞ് ചേരാൻ പുറപ്പെട്ട ഇരുവർക്കും സംഭവിച്ച അപകടം ഫുട്ബോൾ പ്രേമികൾക്കാകെ വേദന നൽകുന്നതാണ്. മരണപ്പെട്ട ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. ഫുട്ബോൾ ആവേശത്തിൽ പങ്കുചേരുന്നവർ സുരക്ഷിതരായിരിക്കുക, മറ്റുള്ളവരുടെ സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കുക. ആവേശത്തിൽ മതിമറന്ന് ആരും അപകടത്തിൽ ചെന്നു ചാടാതെ ശ്രദ്ധിക്കുക എന്ന് സ്പോർട്സ് മന്ത്രി വി അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ