മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത് ശാസ്തീയ നാമം :(Annona diversifolia) Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച് (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ . കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്. ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.