പോസ്റ്റുകള്‍

മാർച്ച് 11, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

ഇമേജ്
അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

ഇമേജ്
തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

പോരാട്ടം ഏഴുഘട്ടമായി, എന്നൊക്കെയാകും ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടുക. ഏപ്രിൽ 13ന് വോട്ടെടുപ്പ് നടക്കും. പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഏപ്രിൽ പതിനൊന്നിനാണ്. ഏഴാംഘട്ടം മേയ് 19നും. മേയ് 23 നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ പെരുമാറ്റം നിലവിൽ വന്നു. ഒന്നാം ഘട്ടം- ഏപ്രിൽ 11 ആന്ധ്രാപ്രദേശ്- 25അരുണാചൽ പ്രദേശ്- 2അസ്സം- 5ബീഹാർ- 4ഛത്തീസ്ഗഢ്- 1ജമ്മു കശ്മീർ- 2മഹാരാഷ്ട്ര- 7മണിപ്പൂർ- 1മേഘാലയ- 2മിസോറാം- 1നാഗാലാൻഡ്- 1ഒഡീഷ- 4സിക്കിം- 1തെലങ്കാന- 17ത്രിപുര- 1ഉത്തർപ്രദേശ്- 10ഉത്തരാഘണ്ഡ്- 5പശ്ചിമ ബംഗാൾ- 2ആൻഡമാൻ- 1ലക്ഷദ്വീപ്- 1 രണ്ടാം ഘട്ടം- ഏപ്രിൽ 18 അസ്സം- 5ബിഹാർ-5ഛത്തീസ്ഗഡ്-3ജമ്മു കശ്മീർ- 2കർണാടക- 14മഹാരാഷ്ട്ര- 10മണിപ്പൂർ- 1ഒഡീഷ- 5തമിഴ്നാട്- 39ത്രിപുര- 1ഉത്തർപ്രദേശ്- 8പശ്ചിമ ബംഗാൾ- 3പുതുച്ചേരി- 1 മൂന്നാം ഘട്ടം - ഏപ്രിൽ 23 അസ്സം- 4ബിഹാർ-

വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

വേങ്ങര:മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ ജനപ്രതിനിധികളുടെ വാർഡുകൾക്കുകൂടി അർഹമായ പരിഗണന നൽകണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഈയിടെ എം.എൽ.എ. മുഖേനയും ജില്ലാപഞ്ചായത്തുമുഖേനയും സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൊക്കവിളക്കുകൾ പല പ്രതിപക്ഷ വാർഡുകളിലും അനുവദിക്കപ്പെട്ടിട്ടില്ലെന്നും യോഗം ആരോപിച്ചു. ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.എ. ഹമീദ് അധ്യക്ഷനായി. ഇ.കെ. കുഞ്ഞഹമ്മദ്കുട്ടി, നാസർ വേങ്ങര, കുഞ്ഞീച്ചി കുണ്ടുപുഴക്കൽ, എ.പി. അബൂബക്കർ, എം. മുഹമ്മദ്കുട്ടി, പി.കെ. ജലീൽ എന്നിവർ പ്രസംഗിച്ചു.

today news

കൂടുതൽ‍ കാണിക്കുക