അബ്ദുറഹ്മാൻ നഗർ ബസാർ, കക്കാടംപുറം, കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിലായി ആറു പേരെ ഒരു തെരുവ് നായ ഇന്ന് (16/02/2019) കടിച്ച് പരിക്കേൽപ്പിച്ചിരിക്കുന്നു. നായയുടെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ നായ മറ്റേതെങ്കിലും നായകളെയോ മൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ കാര്യമായി എന്തെങ്കിലും അതീവ കരുതലോടെയും ജാഗ്രതയോടെയും ഉടനെ ചെയ്തില്ലെങ്കിൽ വൻവിപത്തായിരിക്കും ഇവിടെത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ