പോസ്റ്റുകള്‍

ഫെബ്രുവരി 1, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

E അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു*

* വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലനിൽപിന് പൊരുതിയ ജന നായകനായ മർഹൂം ഇ അഹമ്മദ് സാഹിബിന് വേങ്ങര e അഹമ്മദ് സാഹിബ് സാംസ്കാരിക വേദി അനുസ്മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്.  ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്തു    അസീസ് പഞ്ചി ളി അധ്യക്ഷതവഹിച്ചു. വേങ്ങര ഗോപി.  കല്ലായി ബഷീർ   സിദ്ധീഖ് വികെ പടി    എ കെ ഷാഹുൽ പാലാണി    കെ ടി സിദ്ധീഖ് മരക്കാർ  പുള്ളാട്ട് ബാവ ഷാഹുൽഹമീദ് m ഹക്കീം ടി    അഫ്സൽ ചെമ്മല    ജുനൈദ് എകെ      ഷാഹിദ് പി ശരീഫ് പൊട്ടിക്കല്ല് എന്നിവർ സംസാരിച്ചു...

സംസ്ഥാന ബജറ്റ്;മലപ്പുറം ജില്ലയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല

മലപ്പുറം :  സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ. മലപ്പുറത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾക്കും വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കാലിക്കറ്റ് സർവകലാശാലയ്ക്ക് 25 കോടിയും മലയാള സർവകലാശാലയ്ക്ക് ഒമ്പതുകോടിയും അനുവദിച്ചു. കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി ന്യൂനപക്ഷ പഠനഗവേഷണത്തിന് കേന്ദ്രം സ്ഥാപിക്കാനും നിർദേശമുണ്ട്. കോളേജ് കെട്ടിടനിർമാണത്തിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിവിധ മണ്ഡലങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്. സ്പീക്കറുടെ മണ്ഡലമായ പൊന്നാനിക്കാണ് കൂടുതൽ നേട്ടം. സ്പൈസസ് റൂട്ട് പദ്ധതിയിലേക്ക് പൊന്നാനിയേയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാർക്കും പൊന്നാനിയിൽ സ്ഥാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പുതുപൊന്നാനി ഫിഷ് ലാൻഡിങ്‌ സെന്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയും അനുവദിച്ചു. ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മലപ്പുറം കാൻസർ സെന്റർ, എയർപോർട്ട് ജങ്ഷനിൽ മേൽപ്പാലം, ചാലിയാർ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്

today news

കൂടുതൽ‍ കാണിക്കുക