H കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.