Off rode challage 4×4 വേങ്ങര പ്രദേശത്ത് ആദ്യമായി ഓഫ് റോഡ് വിസ്മയത്തിന് വേങ്ങര കൂരിയാട് സാക്ഷ്യം വഹിക്കുകയാണ്. അരുണാചലിൽ നടന്ന ഒരു മത്സരത്തിനിടയിൽ അപകടം സംഭവിച്ച സുഹൃത്തിന്റെ ചികിത്സാ ആവശ്യാർത്ഥം ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന "Off Road Jamboree" 13 - 01 - 19 (ഞായർ) വേങ്ങര കൂരിയാട് NHവയലിൽ സംഘടിപ്പിക്കുന്നു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ