പോസ്റ്റുകള്‍

ജനുവരി 6, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

ഇമേജ്
വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ   എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി ക്ലാസെടുത്തു.പരിപാടിയുടെ രണ്ടാം ഘട്ടമായി  കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

SELF DEFENCE COURSE

ഇമേജ്
മികച്ച അക്കാദമിക് നിലവാരത്തോടപ്പം ശാരീരിക മാനസിക ആരോഗ്യമുള്ള യുവതയെ വാർത്തടുക്കുക, സ്വരക്ഷക്കായുള്ള ആത്മ ധൈര്യം വളർത്തുക, കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി *PPTMYHSS CHERUR* സ്കൂളിൽ സെൽഫ് ഡിഫൻസ് കോഴ്സ് ആരംഭിച്ചു. *സ്പോർട്സ് ക്ലബ്, പി പി ടി എം വൈ എച് എസ് എസ് ചേറൂർ*

വിദ്യാർത്ഥികൾക്ക് LED ബൾബ് നിർമാണ പരിശീലനം നൽകി

ഇമേജ്
വലിയോറ : അടക്കാപുര എ എം യൂ പി സ്കൂളിൽ എനർജി ക്ലബ്ബിന്റെ നേത്രത്വത്തിൽ വിദ്യാർത്ഥികൾക്ക് LED  ബൾബ്‌ നിർമാണ പരിശീലനം നൽകി

കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു പ്രദേശവാസികൾക്ക് ബോധവൽകരണം നൽകി

ഇമേജ്
*Valiy മുതലമാട്‌-കാളിക്കടവ്-പുതത്തിൽ തൊടു-കൈത വളപ്പിൽ പാടം വഴി വലിയോറ പാടത്തേക്കുള്ള നിർദിഷ്ട കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്‌ക്വാഡ് വർക്കിന്റെ ഭാഗമായി പ്രദേശവാസികൾക്ക്  ബോധവൽക്കരണ ക്ലാസ് നടത്തി.ടി.കെ.സിറ്റി ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് സാഹിബ്,സെക്രട്ടറി ജലീൽ നടക്കൽ,ട്രഷറർ ശരീഫ് മടപ്പള്ളി,അംഗങ്ങളായ റിയാസ് മടപ്പള്ളി,ശരീഫ് ചെമ്മലമനാട്ട്,റഫീഖ് മടപ്പള്ളി,ബാസിൽ പി.കെ,അനീഷ് അത്തിയേക്കൽ, ഷുഹൈബ് വാകേരി എന്നിവർ സ്‌ക്വാഡ് വർക്കിന്‌ നേതൃത്വം നൽകി. *