09/01/2019

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വേങ്ങരയിൽ കടകൾ തുറന്നു ബസ്‌ ഓടിയില്ല


*

വേങ്ങര :2019 വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല.  കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ വേങ്ങരയുൾപ്പെടെ വ്യാപാരം സാധാരണ നിലയിലായി. ബസുകൾ അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.