* *🗓2017 ജൂൺ 17 ശനി* *🗞പ്രധാന വാർത്തകൾ* *📰0⃣1⃣:കൊച്ചി മെട്രോ നാടിന് സമർപ്പിച്ചു* ⬛കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്ട്ട് വണ് കാര്ഡും മുഖ്യമന്ത്രി പിണറായി വിജയന് മൊബൈല് വണ് മെട്രോ ആപ്പും പ്രകാശനം ചെയ്തു. പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില് വെച്ചാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്പ്പിച്ചത്. *📰0⃣2⃣:മലയാളികള്ക്കൊപ്പം സന്തോഷത്തില് പങ്കുചേരുന്നു: പ്രധാനമന്ത്രി* ⬛കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില് പങ്കെടുക്കാന് കഴിഞ്ഞതില് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തില് കൊച്ചി മെട്രോ ജനങ്ങള്ക്ക് സമര്പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ▪കേരളത്തിന്റെ സ്വന്തം കൊച്ചിയ്ക്ക് മികച്ച ദിനങ്ങള് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന് ചടങ്ങില് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്കായി 2000 കോടി രൂപയില് അധികം കേന്ദ്രം അനുവദിച്ചു. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.