msf breath: ജില്ലയിലെ msf ന്റെ പ്രവർത്തകരെ ഉൾപ്പെടുത്തി മലപ്പുറം ജില്ല msf കമ്മിറ്റിയുടെ മേൽനോട്ടത്തിൽ msf breath ചാരിറ്റബ്ൾ ഓർഗനൈസേഷൻ* ന്റെ ലോഗോ ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾപ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടിവന്ന നമ്മുടെ പ്രിയ*അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ* സ്മരണയിൽ,,നമുക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി പോലുംഅവഷേശിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,,,മലപ്പുറം ജില്ല ആസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്.msf മലപ്പുറം ജില്ല പ്രസിഡന്റ് TP ഹാരിസ്, msf ജില്ല കമ്മിറ്റി അംഗവും, ബ്രീത്ത് ഓർഗനൈസേഷൻ ചെയർമാനുമായ CP ഹാരിസ്, യൂത്ത് ലീ ഗ് *സ്പർശം blood doners* സംസ്ഥാന ജനറൽ സെക്രട്ടറി അനീസ്, msf ബ്രീത്ത് കമ്മിറ്റി ഭാരവാഹികളായ അജ്മൽ വളാഞ്ചേരി, അസ്‌ലം ശരീഫ്.സി, സാലിം പുത്തൂർ, ഇബ്രാഹിം A.K,K.T അൽ റാഷിദ്, ഹാസിൽ V. P, ജിഷ്ണു പ്രസാദ്,നിതിൻ ബാബു A.T, P. A അർഷദ് ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ