വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതുമായി ബന്തപെട്ടു നടന്ന യോഗത്തിൽ വലിയോറ ഏരിയയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്തു . യോഗത്തിൽ വിജയൻ മാഷ് സോഗതവും ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് ഉൽഘടനവും നിർവഹിച്ചു . നാട്ടറിവ് സഹവാസ ക്യാമ്പിന്റെ ഭാഗമായി പഴയതലമുറക്കാർക് സുപരിജയമായതും ഇപോഴത്തെ തലമുറ കാണാത്തതുമായ വസ്തുക്കളുടെ പ്രദർശനവും സംഘടിപിക്കുമെന്നു യോഗത്തിൽ തിരുമാനിച്ചു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.