ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം ...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*