വലിയോറ:അടക്കാപുര SKSSF ദഫ് വേദിയിൽവച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് പി. കെ അസ്ലു വിന്റെയും വേങ്ങരപ്പഞ്ചായത് പ്രസിഡണ്ട് വി. കെ കുഞ്ഞാലൻ കുട്ടിയുടെയും സനിധത്തിൽ അടക്കാപുര മസ്ജിദുൽ ഹുദ മസ്ജിദിന് ഗ്രീൻ വോയിസ് അടക്കാപുര നൽകിയ അലങ്കാരലൈറ്റിന്റെ സുച് ഓൺ കർമം ഇല്ലൻ മുഹമ്മദാലി ആജി, പള്ളിമുദരിസ്, ഇല്ലസ്,സാദിഖ് എന്നിവരുടെ സനിധത്തിൽ എ കെ അലവി നിർവഹിച്ചു
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.