ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങരയിൽ ഹരിത കേരള മിഷൻ നഴ്സറി നിർമ്മാണം തുടങ്ങി.

: വേ ങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2018ജൂൺ 5 ന് മുമ്പായി ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള  നഴ്സറി നിർമ്മാണം വേങ്ങര ഗ്രാമപഞ്ചായത്തിലെ പത്ത് മൂച്ചിയിൽ തുടക്കമായി. ഇവിടെ 25000 വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും.നഴ്സറിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.മുഹമ്മദ് അഷ്റഫ് ,യൂസു ഫലിവലിയോറ, തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ ഉമ്മർ  ബ്ലോക്ക് അക്രഡിറ്റ് എഞ്ചിനിയർ പ്രശാന്ത്, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ,വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ മു ബ ശിർ പഞ്ചിളി.അമ്പാടി മുഹമ്മദ് കുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ സംബന്ധിച്ചു.

ലോകബാങ്ക് പ്രതിനിധി സംഘം ബാക്കിക്കയം റഗുലേറ്റർ സന്ദർശിച്ചു.

:  വലിയോറ : പാണ്ടികശാല  ബാക്കിക്കയം റഗുലേറ്റർലോകബാങ്ക് മിഷൻ ടീം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക ബാങ്ക് മിഷൻ ടീം ലീഡർ ഡോ: മോഹൻ ശ്രീനിവാസ റാവു, പൊടിപ്പു റെസി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ മോഹൻകുമാർ, ജലനിധി റീജണൽ ടെക്നിക്കൽ മാനേജർ ഹംസ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ (പ്രോജക്ട് ) മുഹമ്മദ് റാഫി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ.ഉസ്മാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ശിവശങ്കരൻ, അസിസ്റ്റൻറ് എഞ്ചിനിയർ ഷാ ഹുൽ ഹമീദ്, യൂസുഫലി വലിയോറ ,കമ്പനി എഞ്ചിനിയർമാരായ ,വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.

17 ാം വാർഡ് ഗ്രാമസഭാ യോഗം ചേർന്നു ,

Add caption     വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസു ഫലി അധ്യക്ഷത വഹിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ചെയ്തു..ഗ്രാമസഭയിൽ പങ്കെടുത്ത വരിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്ക് പ്രത്യേക സമ്മാനവും നൽകി ,കെ ബിജു, വാർഷിക പദ്ധതി വിശദീകരിച്ചു. യൂസുഫലി വലിയോറ, യു.കെ.സൈതലവി ഹാജി, കെ.കുമാരൻ, കെ.മുസ്ഥഫ എന്നിവർ സംസാരിച്ചു.

12 വാർഡിൽ ഉൽഘാടനമേള

42 ലക്ഷം രൂപ ചിലവഴിച്ച് മുണ്ടക്കപ്പറമ്പ് യുവതാനഗറിൽ നിർമ്മിച്ച സൈഡ് ഭിത്തി സംരക്ഷണവും, കോൺക്രീറ്റ് റോഡും,12 ലക്ഷം രൂപ ചിലവഴിച്ച കുറുക പാടം റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച യുവതാനഗർ മുണ്ടക്കപ്പറമ്പ് റോഡിന്റെ രണ്ടാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച ചിനക്കൽ മനാട്ടിപ്പറമ്പ് റോഡിന്റെ ഒന്നാം ഘട്ടവും, 4 ലക്ഷം ചിലവഴിച്ച ചുള്ളിപ്പറമ്പ് പുത്തൻപള്ളി റോഡിന്റെ ഒന്നാം ഘട്ടവും,4.ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പാക്കടപ്പാറ മനാട്ടിപ്പറമ്പ് റോഡിന്റെയും, 624000 രൂപ ചിലവഴിച്ച അത്താണി ത്തൊടു റോഡ് കോൺക്രീറ്റും, പുലരി കുറുകപ്പാടം റോഡിന്റെ താഴെ ഭാഗത്ത് 3 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റേയും ... ഉൽഘാടനം (മൊത്തം 8122000 രൂപയുടെ വികസന പ്രവർത്തനങ്ങൾ ) 2/8/2017 ബുധൻ രാവിലെ 11 മണിക്ക് മുണ്ടക്കപ്പറമ്പിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് pk അസ്ലു നിർവ്വഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗംAK മുഹമ്മദലി ,വാർഡ് മെമ്പർ കാങ്കടക്കടവൻ മൻസൂർ എന്നിവർ സംബണ്ഡിക്കുന്ന ഉൽഘാടന വേളയിലേക്ക് സന്തോഷപൂർവ്വം ഏവരേയും ക്ഷണിക്കുന്നു.. പന്ത്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.