ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*