കടലുണ്ടി പുഴയിൽ ബാക്കിക്കയത്ത് 17 .33 കോടി ചിലവിൽ റഗുലേറ്റർ യാഥാർത്ഥ്യമാവാൻ ഒരുങ്ങുകയാണ്. ജലസംഭരണവും ജലസംരക്ഷണ വും ലക്ഷ്യമാക്കിയുള്ള വലിയ വികസന പദ്ധതി മൂന്ന് നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ജലസ് റോതസ്സിനും വലിയ അനുഗ്രഹ ജലസമ്പത്തായി മാറും.. നമ്മുടെ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴവെള്ളം കടലുണ്ടി പുഴയിൽ ചെന്ന് ചേരുകയും അതുവഴി അറബിക്കടലിലേക്ക് ഒഴുകു ക യാ ണ്. കാലവർഷം കനത്ത് മഴ പെയ്തിട്ടും വേനലിൽ നമ്മുടെ നാടും സമൂഹവും കുടിവെള്ളത്തിനായി കേഴുകയാണ്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി വലിയ സ്റ്റോറേ ജ് ഡാ മായി ഈറ ഗു ലേറ്റർമാറും.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.