ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭിന്നശേ ഷി സഹവാസ കേമ്പ് പി .കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയ്തു

വേങ്ങര ബി.ആർ.സി യിൽ നടന്ന ഭിന്നശേ ഷി സഹവാസ കേമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയുന്നു 

കേരളത്തിന് കിരീടം

     ദേശിയ സീനിയർ വോളി ലീഗ്  ഫൈനലിൽ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് നാഷണൽ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം കിരീടം ചൂടി.         

മുട്ടക്കോഴി വിതരണം ചെയ്തു

വേങ്ങരപഞ്ചായത്തിലെ 17 )o  വാർഡിലെ  ഗുണഭോക്താക്ക്   മുട്ടക്കോഴി വിതരണം ചെയ്തു 

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം N T ബാപ്പുട്ടി  അന്തരിച്ചു.   

N T ബാപ്പുട്ടി  അന്തരിച്ചു.      മുസ്ലിം ലീഗ്  സംസ്ഥാന പ്രവർത്തക സമിതി അംഗം. വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാമൂഹ്യ മതരംഗ ത്തെ പല സ്ഥാപനങ്ങളുടെ യും ഭാരവാഹി എന്നീ നിലകളിലൊക്കെ വേങ്ങരയിൽ മുന്നിൽ നിന്നു നേതൃത്വം നൽകിയ NT മുഹമ്മദാലി ഹാജി എന്ന ബാപ്പുട്ടി (75) ഇന്ന് 25. 12 ' 2016 ന് വൈകുന്നേരം 7 മണിക്ക് ശേഷം കുണ്ടോട്ടി റിലീഫ് ആശുപത്രിയിൽ  വെച്ചാണ് മരിച്ചത്. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.അന്തരിച്ച ചാക്കിരി അഹമ്മദ് കുട്ടി സാഹിബിന്റെ (മുൻ സ്പീക്കർ) മരുമകൻ കൂടിയാണ് ഇദ്ദേഹം.നിലപാടുകളിൽ ഉറച്ച് നിൽക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും നേതൃപാടവം പ്രകടിപ്പിച്ചു മാന്യമായി മുന്നോട്ട് പോയ ബാപ്പുട്ടി ക്കക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാ ജ്ഞലികൾ അർപിക്കുന്നു. കുംബത്തിന്റെയും വേണ്ടപെട്ടവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.(എം.എ അസീസ്)

മലപ്പുറം വീണ്ടും കപ്പടിച്ചു

വലിയോറ : അടക്കാപുര എ എം യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കേരളോത്സവം 2016 വോളിബാൾ മത്സരത്തിൽ തുടർച്ചയായ രണ്ട്‌ സെറ്റിന്  പൊന്നാനിയെ പരാജയപ്പെടുത്തി മലപ്പുറം ബ്ലോക്ക് വിജയിച്ചു

ബാക്കികായം റെഗുലേറ്ററിന്റെ പണിവീണ്ടും തുടങ്ങി

വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത്   നിർമിക്കുന്ന  തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക്  ഇതിന്റെ  പ്രയോജന ലഭിക്കും.  ജലനിധിപദ്ധതിയിൽ  ഉൾപ്പെടുത്തി ഇരുപത്തിയൊന്നു  കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ  നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

കോൺഗ്രസ് റേഷൻ കടയിലേക്ക് മാർച്ചും ധർണയും നടത്തി

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വിലക്കയറ്റം തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ റേഷൻ ഷാപ്പിനു മുന്നിൽ ധർ'ണ നടത്തി, എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ, kpcc മെമ്പർ പി.എ.ചെറീത് ' ഉദ്ഘാടനം ചെയതു കെ.പി.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സഫീർ ബാബു.പി.പി.സോമൻ ഗാന്ധി കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും.കെ.എസ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.കുഞ്ഞുട്ടി, സി.ടി.മൊയ്തീൻ അസയിനാർ  ൈഫസൽ, കെ അസീസ്, പി.അലവി, പി.കെ.കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.

വലിയ തോട്ടിൽ സ്ഥിരം തടയണ യാഥാർത്ഥമാകുന്നു

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി;പാണ്ടികശാല വലിയ തോട്ടിൽ ആലുങ്ങൽ കടവിൽ സ്ഥിരം തടയണ നിർമ്മാണത്തിന് 1 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

മുസ്ലി ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി സാഹിബിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വേങ്ങര പഞ്ചായത് മുസ് ലിം ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി  സാഹിബിനെ    വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..സുബൈബ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു  loading...

നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി മാതൃകയായി ഒരു ഓട്ടോകാരൻ.

വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു.      തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.

വേങ്ങര സ്കൂൾ കെട്ടിടം തകർന്ന് വീണു

മലപ്പുറം  : വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല. സ്കൂളിന്റെ സി. ബ്ലോക്ക് കെട്ടിടമാണ് തകർന്നുവീണത്  . സ്കൂൾ പ്രവൃത്തി സമയമല്ലാത്തതുകൊണ്ട്  വൻദുരന്തം ഒഴിവായി. ഇ കെട്ടിടത്തിൽ കഴിഞ്ഞ ദിവസംവരെ ക്ലാസ് ഉണ്ടായിരുന്നു.  വളരെപഴക്കംചെന്ന ഓട്മേഞ്ഞ കെട്ടിടമാണ് തകർന്നത് വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

നബിദിന ഘോഷയാത്രക് ആശംസയർപ്പിക്കാൻ നിയുക്ത D C C പ്രസിഡന്റത്

വേങ്ങര , വലിയോറ അടക്കാ പുര അൽ മദ്രസത്തു സുന്നി യ്യ നബിദിന ഘോഷയാത്രക്കഭി വാദ്യ മ ർ പ്പിച്ചു കൊണ്ട് ജാഥയിലെ ദ ഫ് ക്യാപ്റ്റനെ ഹാരമണിയിച്ചു കൊണ്ടും നിയുക്ത Dcc പ്രസിഡണ്ട് അഡ്വ: വി.വി. പ്രകാശ് എത്തി. അദ്ദേഹത്തെ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, എം.എം അസീസ്, ഭാരവാഹികളായ സി. കുഞ്ഞാവ ,മുഹമ്മദലി ഹാജി 'വി, കുഞ്ഞിപ്പ എം.AKഅൻവർ, സദർ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവർ സ്വീകരിച്ച

ഹരിത കേരളം പദ്ധതി വലിയോറപ്പാടത്ത്

ഹരിത കേരളം പദ്ധതി പ്രകാരം വലിയോറപ്പാടത്ത് നെൽക്കൃഷി പദ്ധതി ഉൽഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി നിർവഹിക്കുന്നു (writer : Yoosufali Valiyora )

Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിഉപരോധ

500, 1000, നോട്ടുകൾ നിരോധിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ മോഡി സർക്കാറിന്റെ നയത്തൽ പ്രതിഷേധിച്ച് | Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം നടത്തി. സമരം എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ.സോമൻ ഗാന്ധി കുന്ന്.സി .ടി .മൊയ്തീൻ . അലവി പു ചേങ്ങൽ അസയനാർ ഫൈസൽ എം.ടി,.ടി.കെ.കുഞ്ഞുട്ടി, ഇ.പി ഖാദർ ,കൈ പ്രൻ അസീസ്, വി ടി.മുഹമ്മദാലി, ടി.കെ. പൂച്ചിബാപ്പു .തുടങ്ങിയവർ പ്രസംഗിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും പി.സലാം. നന്ദിയും പറഞ്ഞു.മാർച്ചിന് പി.കെ.കുഞ്ഞീൻ ഹാജി, ചെമ്പൻ കബീർ, കല്ലൻ മുസ, അശ്റഫ് പറാഞ്ചേരി ,അബ്ദുറഹിമാൻ .ഒ., കെ.കുഞ്ഞവറു. തുടങ്ങിയ വർ നേതൃത്വം നൽകി.

വലിയോറപാടത്തു തടയണയുടെ പണിപൂർത്തിയായി

. വലിയോറപാടത്തെ വലിയതോടിന്റെ കുറുകെ ജനകിയാകുട്ടായിമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന തടയണയുടെ നിർമാണത്തിന്റെ ഉൽഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവഹിക്കുന്നു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm