"ഇതുനുംമാത്രം എന്താ!!!!! ??
അല്ല എന്താ ഈ 4D?? "
അവൻ 4D യുടെ സവിശേഷതകൾ
വിവരിച്ചു.
"നമ്മ ഇരിക്കുന്ന കസേര ആടും
മഴ പെയ്യുമ്പൊ നനയും
അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ്
ടെക്നോളജിയാ....!!!!!!"
ഇതൊക്കെ പത്ത് ഇരുപത് കൊല്ലം
മുമ്പേ വിനോദ്,വിചിത്ര
ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ
വേങ്ങര കാർക്കല്ലെ അറിയൂ....😏
ഇരിക്കുന്ന കസേര ഇളകും
മഴ പെയ്താൽ നനയും.....
കാറ്റും അടിക്കും......
അതും 2 രൂപ ടിക്കറ്റ്.......😜
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.