ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ
കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു...
ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ് മാത്രം....
ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം
ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന
കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ
ആയി എന്ന്...
വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ് പാക്കറ്റ് രണ്ടായി മുറിക്കാൻ
തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു
കൊടുക്കൂ..."
സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല...
ഒടുവിൽ ബ്രെഡ് പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു.
പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ് വേണ്ട എന്ന് പറഞ്ഞത്?"
"അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ
അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു
ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"...
പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു...
അപ്പോഴതാ വരന്നു ബ്രെഡ് ക...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ