ളു ടെ നീറുന്ന പ്രശ്നങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം എന്നും പറഞ്ഞു. ഇത്
കേട്ട ഭാര്യ: ''ഉം, .കാര്യം പിടികിട്ടി ... നിങ്ങൾ അയയ്ക്കുന്ന പൈസാടെ
കാര്യം പറയാനല്ലേ... ഇത് എല്ലാ ഗൾഫുകാരും പറയുന്നതാ.... ഇനി അതിന്റെ
പേരും പറഞ്ഞ് അടുത്ത മാസം കാശ് അയക്കാതിരിക്കാന
ാണെങ്കിൽ അത് നടക്കില്ല..... ഇവിടെ ചിലവ് കൂടിക്കൂടി വരികയാണ്.
നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ?....''
മറുതലയ്ക്കൽ ഫോൺ കട്ടായപ്പോൾ ഒരു നെടുവീർപ്പോടെ പ്രവാസി മനസ്സിലോർത്തു "
പത്തേമാരി" അല്ല ഇനി '' നൂറേമാരി" വന്നാലും പ്രവാസിയുടെ അവസ്ഥ ഇങ്ങനൊക്കെ
തന്നെ.......
തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.