വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER -
2015. ''എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയുടെ പതാക ഉയർത്തൽ കർമം Dr .
കുഞ്ഞിമുഹമ്മദ് നിർവഹിക്കുക യുണ്ടായി . തുടർന്ന് 1957. മുതൽ
2014.വരെയുള്ള ഓരോ വർഷ Batch നു നേരെ പൂർവ്വ വിദ്യാർഥികളിൽ പെട്ട ഓരോ
വിദ്യാർഥികളെ പതാകയുമേന്തി അണിനിരത്തിയ അതി മനോഹരമായ ചടങ്ങും അര
ങ്ങേറുകയുണ്ടായി.ഓർമപ്പെരുന്നാളായി മാറിയ ഈ ഒത്തു കൂടൽ എല്ലാ വർക്കും ഒരു
നവ്യാനുഭവ മായി മാറുകയുണ്ടായി . എല്ലാവർക്കും അഭിനന്ദന ങ്ങൾ.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.