പോസ്റ്റുകള്‍

മാർച്ച് 2, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ

പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ, വില്ലന്മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള് പിന്ബഞ്ചിന് സ്വന്തമായിരുന്നു....! എത്ര തല്ലിയാലും ഒരിക്കലും നന്നാവാന് ഇടയില്ലെന്ന് മാഷ്‌ പിന് ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന് ബഞ്ചിലിരുന്ന് പഠിക്കുന്നവന് ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന് മുന് ബഞ്ചുകാര്ക്ക് പിന് ബഞ്ചുകാരോട് ഭയമായിരുന്നു. രാവിലെ സ്ക്കൂളില് വരിനിന്ന് പ്രതിജ്ഞയില് സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില് അപരിചിതരായിരുന്നു പലര്ക്കും പിന് ബഞ്ചുകാര്. പതിവായി ചോക്കേറ് കൊള്ളാന് തല വിധിച്ചവര്,എണീപ്പിച്ച് നിര്ത്തി മറ്റുള്ളവര്ക്ക് ചിരിക്കാന് വകയുണ്ടാക്കിയവര്,ചൂരലിന്റെ ശേഷിയളക്കാന് കൈനീട്ടിപ്പിടിച്ചവര് ഇതായിരുന്നു പിന് ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാലതട്ടാനും,കഞ്ഞിയും,പയറും വിളമ്പാനും,സ്റ്റാമ്പ് വില്ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല് മതി അവരത് ഭംഗിയായി ചെയ്യും. അവര്ക്കത്‌ ചാര്ത്തികൊടുക്കുമ്പോള് അവരും മാഷും സംതൃപ്തരായിരുന്നു....! എനിക്കറ

today news

കൂടുതൽ‍ കാണിക്കുക