17/4/15

എന്തിന് സീറ്റ്ബെല്റ്റ് ?

പലര്ക്കും സീറ്റ്ബെല്റ്റ്അലര്ജിയാണ്. സീറ്റ് ബെല്റ്റിന്റെ പോരായ്മകള്
കണ്ടുപിടിക്കാനും എങ്ങനെ പൊലീസിനെ പറ്റിക്കാമെന്നതിലുമാണ് പലരും ഗവേഷണം
നടത്തുന്നത്. എന്നാല് സീറ്റ് ബെല്റ്റ് നല്കുന്ന സുരക്ഷയെപ്പറ്റിശരിയായി
മനസിലാക്കിയാല്പിന്സീറ്റ് യാത്രക്കാര് പോലും സ്വമേധയാ അതു ധരിക്കാന്
തയ്യാറാകുമെന്നതാണ് വാസ്തവം.
അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ
നിശ്ചലാവസ്ഥയിലോനേര്രേഖ സമചലനത്തിലോ തുടരും എന്ന ന്യൂട്ടന്റെ ഒന്നാം
ചലനനിയമം സ്കൂളില് പഠിച്ചത് ഓര്മ്മയില്ലേ. തല്ക്കാലം ഇതു വാഹനത്തിന്റെ
കാര്യത്തില് പ്രയോഗിക്കാം. ഓടുന്ന വാഹനത്തിന്റെ വേഗത്തിനൊപ്പം അതിലെ
യാത്രക്കാരും ചലനത്തിലാണ് . രണ്ടിന്റെയും ചലനം സ്വതന്ത്രമാണെന്നു മാത്രം.
അതുകൊണ്ടുതന്നെ ബ്രേക്ക് എന്ന ബാഹ്യബലം പ്രയോഗിക്കുമ്പോള് വാഹനത്തിന്റെ
ചലനം നിലയ്ക്കുമെങ്കിലും യാത്രക്കാരുടെ ചലനവേഗം കുറയില്ല. എവിടെയെങ്കിലും
തട്ടിയിട്ടാവും അതു നിശ്ചലാവസ്ഥയിലെത്തുക. ഇങ്ങനെ യാത്രക്കാര്ക്കു
പരിക്കേല്ക്കാതെ തടയുന്ന ജോലിയാണ് സീറ്റ് ബെല്റ്റിന്.
കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന് സീറ്റ്ബെല്റ്റിനു
കഴിയുമെന്ന് ഇതുസംബന്ധിച്ച പഠനങ്ങള് തെളിയിക്കുന്നു.സഡന്
ബ്രേക്കിടുമ്പോളും കൂട്ടിയിടിയുണ്ടാവുമ്പോഴുമൊക്കെവാഹനത്തിനു
വെളിയിലേക്ക് തെറിച്ചു വീഴുന്നത് മിക്കപ്പോഴും മരണകാരണമാകും. എന്നാല്
അപകടമുണ്ടാകുമ്പോള് സീറ്റ്ബെല്റ്റ്നമ്മെ സീറ്റിനോട് ചേര്ത്തുപിടിക്കും.
സീറ്റും പാസഞ്ചര് ക്യാബിനും ചേര്ന്ന് സംരക്ഷണ കവചമായി മാറും. അതായത്
സീറ്റ് ബെല്റ്റ് ധരിച്ചാല് വാഹനം തലകീഴായി മറിഞ്ഞാല് പോലും കാര്യമായ
പരുക്കേല്ക്കില്ല. സ്റ്റിയറിങ് , ഡാഷ്ബോര്ഡ് എന്നിവയില് ശരീരഭാഗങ്ങള്
ഇടിച്ച് ക്ഷതമേല്ക്കുന്നതും സീറ്റ്ബെല്റ്റ്തടയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
സീറ്റ്ബെല്റ്റ്നേരെയായിരിക്കണം. പിണഞ്ഞിരിക്കാന് ഇടനല്കരുത്. ഷോല്ഡര്
ബെല്റ്റ് നെഞ്ചിനു നടുവിലും ലാപ് ബെല്റ്റ് വയറിനു പരമാവധി താഴെയും വച്ച്
ബക്കിള് ചെയ്യുക.
പോക്കറ്റില് മൊബൈല്ഫോണ് , താക്കോല് , കണ്ണട, ടെസ്റ്റര്, പേന തുടങ്ങിയ
വസ്തുക്കള് വച്ചുകൊണ്ട് സീറ്റ്ബെല്റ്റ്ധരിക്കരുത്. അല്ലാത്തപക്ഷം
അപകടസമയത്ത് ബെല്റ്റ് മുറുകുമ്പോള് അവ പൊട്ടിയോ അല്ലാതെയോ
അപകടമുണ്ടാക്കും.
കുട്ടികളെ മടിയിലിരുത്തി സീറ്റ്ബെല്റ്റ്ധരിക്കുക്കരുത്.ഇടിയുടെ
ആഘാതത്തില് മുന്നോട്ടായുമ്പോള് നമ്മുടെ ഭാരം കൂടി കുട്ടിയുടെ മേല്
പ്രയോഗിക്കപ്പെടുന്നതിനാല് കുട്ടിയ്ക്ക് സാരമായി പരുക്കുപറ്റും. നാലു
വയസില് താഴെയുള്ള കുട്ടികളെ പ്രത്യേകം ബേബിസീറ്റില് ഇരുത്തുക ( മൂവായിരം
രൂപ മുതല് വിലയുള്ള ബേബി കാര് സീറ്റുകള് ലഭ്യമാണ് ) .
ഗര്ഭിണികള് ഒരിക്കലും വയറിന് മുകളില് സീറ്റ് ബെല്റ്റ് ധരിക്കരുത്. ലാപ്
ബെല്റ്റ് അരയിലൂടെയും ഷോല്ഡര് ബെല്റ്റ് നെഞ്ചിനു നടുവിലൂടെയും
ആയിരിക്കണം.
അപകടമുണ്ടായാല്പഴയ സീറ്റ് ബെല്റ്റ് അസംബ്ലി മാറി വയ്ക്കണം. സീറ്റ്
ബെല്റ്റിലെ തകരാര് സാധാരണ പരിശോധനയില് വ്യക്തമാകണമെന്നില്ല.
ചില ഒഴിവുകഴിവുകളും അവയ്ക്കുള്ള മറുപടിയും
ഡ്രൈവിങ്ങില് ഞാന് മിടുക്കനാണ്, അതിനാല് അപകടങ്ങളുണ്ടാകില്ല.
സമ്മതിച്ചു. പക്ഷേ അപകടം ഒഴിവാക്കാന് നിങ്ങളുടെ മിടുക്ക് മാത്രം
മതിയാവില്ല.മോശമായി ഡ്രൈവ് ചെയ്യുന്നവര് നിങ്ങളുടെ വണ്ടിയില് ഇടിച്ചാലോ ?
കാര് വെള്ളത്തില് വീണാലോ തീ പിടിച്ചാലോ കാറിനുള്ളില് കൂടുങ്ങി പോകും.
വാഹനാപകടങ്ങില്ഇവ രണ്ടും സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരം
സാഹചര്യങ്ങളില്പോലും സീറ്റ്ബെല്റ്റ്ധരിച്ചിരിക്കുന്നത് തന്നെയാണ് ഉത്തമം.
കാരണം സ്റ്റീയറിങിലോ ഡാഷ്ബോര്ഡിലോ ഇടിച്ച് ബോധം നഷ്ടമായാല് ഒരുവിധത്തിലും
രക്ഷപ്പെടാനാകില്ല.
കാറിന് എയര്ബാഗുണ്ട്.
എയര്ബാഗിന് 40 ശതമാനം അധിക സുരക്ഷിതത്വം നല്കാനാകും എന്നത് സത്യമാണ്.
എന്നാല് അതൊരിക്കലും സീറ്റ്ബെല്റ്റിന് പകരമാകില്ല. ഇടിയുടെ ആഘാതത്തില്
വണ്ടിയില്നിന്നു തെറിച്ചുപോകുന്നതു തടയാന് എയര്ബാഗിനു കഴിയില്ല.
മാത്രമല്ല , ഇടിയുടെ ആഘാതത്തില് സീറ്റില് നിന്നു നിരങ്ങിമാറിയാല്
എയര്ബാഗിന്റെ പ്രയോജനം വേണ്ടവിധം ലഭിക്കാതെ പോകും.
അധികം വേഗമെടുക്കാതെയാണ് ഡ്രൈവിങ്. പിന്നെ 10 കിലോമീറ്ററില് താഴെ
ദൂരമുള്ള യാത്രകളാണ് അധികവും.
അപകടങ്ങളില് പകുതിയിലേറെയും 60 കിലോമീറ്ററില് താഴെ വേഗത്തിലാണ്
സംഭവിക്കാറുള്ളത്. അതിനാല് മെല്ലെ വാഹനമോടിച്ചാല്അപകടമുണ്ടാകില്ലെന്നത്
തെറ്റിദ്ധാരണയാണ്. അപകടമുണ്ടാകാനുള്ള സാധ്യതയുമായി യാത്രയുടെ ദൂരത്തിന്
ബന്ധമില്ലെന്നുംഅറിയുക.
സീറ്റ്ബെല്റ്റ്ഇട്ടുള്ള യാത്ര സുഖകരമല്ല
സുഖകരമായി ചലിക്കാനാവും വിധം അയവുള്ളതായാണ് സീറ്റ് ബെല്റ്റ്
ഉറപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ചലനം പെട്ടെന്നു നിലയ്ക്കുമ്പോള്
മാത്രമാണ് അവ ലോക്കാവുക. നെഞ്ചിനും മുഖത്തിനുമെല്ലാം ക്ഷതമേറ്റ് ആശുപത്രി
കിടക്കയിലായാലുള്ള സ്ഥിതി ആലോചിച്ചാല് സീറ്റ്ബെല്റ്റ്സുഖകരമല്ലെന്നു
ഒട്ടും തോന്നില്ല.
സീറ്റ് ബെല്റ്റ് ധരിക്കേണ്ടത് നിയമപരമായ ആവശ്യമെന്നതിനപ്പുറം നിങ്ങളുടെ
ജീവന്റെ രക്ഷയ്ക്കുവേണ്ടിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. സീറ്റ്
ബെല്റ്റ് ധരിച്ച് യാത്രകള് സുരക്ഷിതമാക്കുക.
കടപ്പാട്: www . autobeatz.c om