വലിയോറ : കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു. കുറച്ചു ദിവസങ്ങളായി പെയുന്ന മഴയെത്തുടർന്ന് കടലുണ്ടി പുഴ നിറഞ്ഞു ഒഴുക് ശക്തമായതിനാല് പുഴയുടെ വശങ്ങളില് മണ്ണിടിച്ചില് ഉണ്ടാകുന്നു . കഴിഞ്ഞ ദിവസം വേങ്ങര -എടരികോട് പഞ്ചായത്തുകളെ ബന്തിപിക്കുന്ന കടലുണ്ടിപുഴയിൽ മഞ്ഞമാട് പാലത്തിന്റെ ഒരുവശം ഇടിയുകഴയിരുന്നു പുഴയില് വെള്ളം കുടുന്നതിനനുസരിച്ചു ഇടിചിലും വർതികുന്നു .പുഴയുടെ സമിപതുണ്ടാഴിരുന്ന 5 ഓളം മരങ്ങള് ഇപോള് തന്നെ പുഴഎടുത്തു .തോട്ടത്തിലേക് വെള്ളം കൊണ്ടുപോകാൻ ഉണ്ടാകിയ പമ്പ്ഹൌസ് ഇതു സമയവും പുഴയിലേക് വിഴാൻ നില്കുന്ന അവസ്തഴിലാണ്
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.