ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.