വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം വലിയോറ അടക്കാപുര എ.എം.യൂപി സ്കൂൾ ഗ്രൗണ്ടിൽ 27 .11.2022 ഞായറാഴ്ച രാവിലെ നടക്കും. നാളെ 23-11-2022 വൈകുന്നേരം 5 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ വോളിബോൾ മൽസരത്തിന്റെ നടത്തിപ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേരുന്നു. എല്ലാ നാട്ടുകാരും വോളി ബോൾ പ്രേമികളേയും വിനയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ബാവാ ക്ക vv.c വോളിബോൾ മത്സര ഫിക്ച്ചർ നിയമാവലി 1 ഫിക്ച്ചറിൽ പറഞ്ഞ സമയത്തിനു ഒരു മണികൂർ മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്തു റെഡിയായിരിക്കേണ്ടതാണ്. 2 ഒരു കാരണവശാലും സമയം തെറ്റി വന്നാൽ ടീമിനെ സീകരിക്കുന്നതല്ല. 3. കളികൾ സ്റ്റിൽ ആയിരിക്കും. ഫൈനൽ ഒഴികെ എല്ലാ മൽസരങ്ങളും വെസ്റ്റ് ഓഫ് ത്രി ആയിരിക്കും. 4. ഫൈനൽ മൽസരoസഘാടകസമിതിക്ക് തീരുമാനിക്കാൻഅധികാരം ഉണ്ടായി രിക്കുന്നതാണ് ത്രികളിക്കണോ ഫൈവ് കളിക്കണോ എന്നതു്. 5. സാങ്കേതിക കാരണത്താൽ കളി തടസ്സപ്പെടുകയാണങ്കിൽ സംഘാടക സമിതിക്ക് മാറ്റം വരുത്താനും മറ്റൊ .രു ദിവസത്തേക്ക് മാറ്റാനും സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കും 6
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി