ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കണ്ടലുണ്ടി ബന്ധുവീട്ടിൽ വെച്ച് ഇടി മിന്നലേറ്റു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി KT ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടി മിന്നലേറ്റത്. കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ(28),പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക