വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റും, അനുബന്ധ കെട്ടിടങ്ങളും നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽഖിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *കെ.പി ഹസീന ഫസൽ* ഉൽഘാടനം ചെയ്ത ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷനിൽ വെച്ച് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി *വി കെ എ റസാഖ്* ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം , ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ് ഫെഡ് യുണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സ്വാലിഹ് ഇ വി ,എം ഡി രഘുരാജ്, അബ്ദുൽ മജീദ്, അഫ്സൽ പി.പി, മുഹമ്മദ് കെ എന്നിവർ പ്രസംഗിച്ചു. ലെൻസ്ഫെഡ് നൽകിയ മാസ്റ്റർ പ്ലാനിന്റെ അവതരണം ലെൻസ് ഫെഡ് മാസ്റ്റർ പ്ലാൻ സമിതി അംഗം ഇസ്മയിൽ കെ സി നിർവ്വഹിച്ചു.
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇