വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം
വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു . ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ മുഖ്യാത്ഥിയായി പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ.പി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ്.എം, പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായി. മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം, പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ സാദിഖ് മൂഴിക്കൽ, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദുൽ കാദർ വി.പി എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ