ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു വേങ്ങര: വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപികയും കുറ്റൂർ എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ ഉണ്ണിയുടെ ഭാര്യയുമായ ബൈജു ടീച്ചർ മരണപ്പെട്ടു. Read more...  സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ..

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍.

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്.

കാസര്‍കോട് തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു

   ടൈഗർ സെമീർ എന്നയാൾക്കെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ്  കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു. മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമീർ നടന്നു നീങ്ങിയത്. കുട്ടികൾക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സെമീറിന്റെ ദൃ

ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ.ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം

ഇന്ന്  അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ... ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന്  രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് ജയ്‌പൂരിലെത്തും. അവിടെ നിന്നും നാളെ  രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ  5 പെണ്ണും 3 ആണുമാണുള്ളത്. ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്. ചീറ്റകളെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമ

വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു

മലപ്പുറം വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു ഇന്ന് ഉച്ചക്ക് 12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു വേങ്ങര വെട്ട്തോട് സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വേങ്ങര | കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു.വേങ്ങര വെട്ട് തോട്  സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ

കോവിഡ്, പുതിയ വകഭേദം പടരുന്നു.. ബൂസ്റ്റർ ഡോസ് അനിവാര്യം..

Covid-19 New Variant  BA.4.6  പല രാജ്യങ്ങളിലും പടരുകയാണ്. അമേരിക്കയിൽ 9 % സാമ്പിളുകളിലും ഇംഗ്ലണ്ടിൽ 3.3 % സാമ്പിളുകളിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഇതിന്റെ പല രൂപാന്തരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്ത് നിരവധി രാജ്യങ്ങളിൽ പുതിയ വകഭേദമായ BA.4.6  കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവ എത്രമാത്രം അപകടകാരികളാണെന്ന ഗവേഷണം യുദ്ധസമാനമായ രീതിയിൽ നടക്കുകയാണ്.  പുതിയ കോവിഡ് വകഭേദം അപകടകാരിയല്ലെന്ന കണക്കുകൂട്ടൽ ആപത്താകും വരുത്തിവയ്ക്കുക. വാക്സിനേഷൻ മാത്രമാണ് ഇപ്പോൾ ലോകത്തിനുമുന്നിലുള്ള ഏക പോംവഴി. അതുകൊണ്ട് രണ്ടു ഡോസ് വാക്സിനെടുത്തവർ ബൂസ്റ്റർ ഡോസെടുക്കാൻ ഒരു കാരണവശാലും അമാന്തിക്കരുത് എന്നാണ് വിഗദ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് പൂർണ്ണമായും വിട്ടകന്നിട്ടില്ല. വീണ്ടും വീണ്ടും അവ കൂടുതൽ ഉഗ്രരൂപിയായി മടങ്ങിവന്നേക്കാം. മുൻകരുതലുകളും വാക്സിനേഷനുമാണ് ഇനി മുന്നോട്ടുള്ള കാലത്തും ഇവയെ പ്രതിരോധിക്കാനുള്ള പ്രതിവിധികൾ.. Prakash Nair Melila

വലിയോറയിൽ വെൽഫെയർ പാർട്ടിക്ക് പുതിയ ഒരു യൂണിറ്റ് കൂടി നിലവിൽ വന്നു

വേങ്ങര: വെൽഫെയർ പാർട്ടി പുത്തനങ്ങാടി എന്ന പേരിൽ ഒരു യൂണിറ്റ് കൂടി രൂപീകരിച്ചു. രൂപീകരണത്തിനും ഭാരവാഹി തെരെഞ്ഞെടുപ്പിനും ജില്ലാ ഇലക്ഷൻ ഇൻചാർജുള്ള മണ്ഡലം കമ്മിറ്റി അംഗം കെ വി ഹമീദ് മാസ്റ്റർ, ഇലക്ഷൻ പഞ്ചായത്ത് ഇൻചാർജർ എം പി അലവി സാഹിബ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ റഹീം ബാവ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗം ഹമീദ് മാസ്റ്ററും സ്വാഗതം അലവി സാഹിബും നടത്തി. ചിനക്കൽ യൂണിറ്റ് സെക്രട്ടറി എം.പി ഹംസ സാഹിബ് നിരീക്ഷനായി ഉണ്ടായിരുന്നു. ഭാരവാഹികൾ  പ്രസിഡന്റ് : യൂനുസ്. പി സെക്രട്ടറി:കൃഷ്ണൻ.വി ട്രഷറർ :സൈതലവി.സി വൈസ് പ്രസിഡന്റ് : റഹീം ബാവ . പി അസി. സെക്രട്ടറി : ഫാത്തിമ സിബിനിയ്യ. പി സമ്മേളന പ്രതിനിധികൾ : സഹദ് മുബാഷിർ, അഹമ്മദ് സെഹീർ, സഫിയ്യ

തൃശൂർ DCC ഓഫിസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ നിറം മാറ്റി

തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു. ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്. എന്നാൽ ഓഫിസിലെത്തിയ നേതാക്കളും പ്രവർത്തകരും നടപടിയെ രൂക്ഷമായി വിമർശിച്ചു. കോൺ​ഗ്രസ് ​ഗ്രൂപ്പുകളിലൊക്കെ പ്രവർത്തകർ ഈ ചിത്രം പ്രചരിപ്പിച്ചതോടെ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. ഇതോടെ ഇന്ന് പുലർച്ചെ തന്നെ ജോലിക്കാരെയെത്തിച്ച് പെയിന്റ് മാറ്റിയടിച്ചു. കോൺ​ഗ്രസിന്റെ പതാകയ്ക്ക് സമാനമായ നിറമാണ് ഓഫിസിന് അടിച്ചതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ

വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായിരുന്നു. അത് കൊണ്ട് തന്നെ യാ

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായി

കൊണ്ടോട്ടിയിൽ ലോറി ബസ്സിൽ ഇടിച്ച്ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും അടക്കം 16 പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗനമനം. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം ഉണ്ടായത്. VIDEO കാണാം

കിടക്കുമ്പോൾ തലയണയ്‌ക്കരികില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു;- യുവതി മരണപ്പെട്ടു

  സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച്‌ തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബര്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണില്‍ സംസാരിച്ചതിന് ശേഷം കിടക്കുമ്ബോള്‍ യുവതി ഫോണ്‍ തലയണയ്‌ക്കരികില്‍ വെച്ചിരുന്നു. രാവിലെ വീട്ടില്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഫോണ്‍ വിളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും മാത്രമാണ് യുവതി ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും യൂട്യൂബര്‍ പറയുന്നുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വം കമ്ബനി ഏറ്റെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്ബനിയായ ഷയോമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ വാഹനാപകടത്തിൽ മരണപെട്ടു

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) 42 വയസ് ഇന്ന്  പുലർച്ചെ 3.30 ന് വെളിമുക്കിൽവെച്ചുണ്ടായ  വാഹന അപകടത്തിൽ മരണപെട്ടു .  മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കൂടെയുള്ള ഒരു കുട്ടിയും (മുസ്ല്യാർ ) മരിച്ചിട്ടുണ്ട്. .കുഞ്ഞിമോൻ തങ്ങൾ വലിയോറ ഇരുകുളത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ 2.45  ന് കോഴിക്കോട് ഓമശ്ശേരിയിലെ ദർസിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെളിമുക്കിൽ വെച്ച് നാഷണൽ ഹൈ വേ വികസന പ്രവർത്തിയുടെ വാഹനത്തിൽ ഇടിച്ച് ആണ്‌ അപകടം സംഭവിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ദർസ് വിദ്യാർത്ഥിയും മരണപെട്ടിരിക്കുന്നു.തങ്ങളുടെ മയ്യിത്ത് നിസ്കാരം  13 സെപ്തംബർ  ഉച്ചക്ക് 2 മണിയോട് കൂടി ഇരു കുളം ജുമാ മസ്ജിദിൽ നടത്താനാവും. മരണപെട്ടു ദർസ് വിദ്യാർത്ഥി 

ഇന്നത്തെ പ്രഭാത വാർത്തകൾ

    ◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം. ◾കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രകടിപ്പിച്ച

രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി .

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ ഇന്ന്  രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി. PK കുഞ്ഞാലികുട്ടിയും,അബ്ബാസലി ശിഹാബ് തങ്ങളും, ക്ഷേത്ര ഭാരവാഹികളും നിരവതി നാട്ടുകാരും പങ്കെടുത്തു. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ നാളെ രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തും. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, വിവാഹ സുദിനം കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്, മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തകർ    ഗിരിജ ദമ്പതികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ മംഗളാശംസകൾ.... നാടൊരുങ്ങിയൊരു മാംഗല്യം: ഗിരിജക്ക് രാകേഷ് നാളെ മിന്നുചാർത്തും വേങ്ങര: വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസി ഗിരിജക്ക് നാടൊരുങ്ങിയൊരു മംഗല്യം

തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി

പെരുവള്ളൂർ:  പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടിൽ ഇന്ന് വൈകുന്നേരം 3 :30 തോടെ കാണാതായ വിദ്യാർത്ഥിയെ കണ്ടത്തി. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍  നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർ ഫോയിസും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തി  വൈകുന്നേരം 5:30 തോടെ ബോഡി ലഭിച്ചു. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ (13) നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.  ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിതിരച്ചിൽ തുടങ്ങി. വടക്കീൽ മാട് പാലം, കുന്നത്ത് ശങ്കരൻ ചിറ അണക്കെട്ട് എന്നിവിടങ്ങളിൽ തോടിന് കുറുകെ കയർ കെട്ടിയും തിരച്ചിൽ പുരോഗമികുനിടയിലാണ് ബോഡി ലഭിച്ചത് 

പിതാവിനൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ടു.കാണാതായി

      തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്. തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി   read more...

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

BREAKING NEWS ന്യൂഡൽഹി: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണം അതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്. രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇