ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി : 1963 ലെ കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും. വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ലൈറ്റ് മെട്രോ നിര്‍മ്മാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് : തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്ളൈഓവറുകളുടെ നിര്മ്മാ
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും