ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമ കാവുങ്ങൽ അഹമ്മദ്‌ കാക്ക മരണപെട്ടു

മരണ വാര്‍ത്ത കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമയും വലിയോറ ചിനക്കല്‍ മനാട്ടി സ്വദേശിയുമായ  കാവുങ്ങല്‍ അഹമ്മദ് കാക്ക മരണപെട്ടു കാവുങ്ങല്‍ സംസുവിന്റെ ജേഷ്ഠനാണ്  മയ്യത്ത് നിസ്കാരം  ഇന്ന് രാത്രി 9മണിക്ക് വലിയോറ ചിനക്കല്‍ ജുമാമസ്ജിതില്‍

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു

കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും  പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ് അറിഞ്ഞി

സ്വകാര്യ ഭൂമിയിൽ തള്ളിയ ഇ-മാലിന്യം നീക്കാൻ ശ്രമം ;കുഴിവെട്ടി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

വേങ്ങര: ആഴ്ചകൾക്ക് മുമ്പ് സ്വകാഭൂമിയിൽ തള്ളിയ ലോഡുക ണക്കിന് ഇ-മാലിന്യം ഭൂവുടമയുടെ നേതൃത്വത്തിൽ കുഴിയിൽ തള്ളാനുള്ള ശ്രമം പൊലീസ് സഹായത്തോടെ നാട്ടുകാർ തടഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്തിൽ പാകടപുറയ പരപ്പൻ ചിനയിലാണ് ഓഡിറ്റോറിയത്തിനു പിറകിലായി ഉപയോഗം കഴിഞ്ഞ ലോഡുകണക്കിന് കമ്പ്യൂട്ടറുക ളുടെയും അനുബന്ധ ഉപകരണ ങ്ങളുടെയും ഇ-മാലിന്യം തള്ളി യിരുന്നത്. ഇവയിലുള്ള മെർക്കുറി ഉൾപ്പെ ടെയുള്ള രാസമാലിന്യങ്ങൾ, നിർത്താതെ പെയ്യുന്ന മഴവെള്ളത്തിൽ ഒഴുകി ജലാശയങ്ങളിൽ എത്തുമോ എന്ന്, അന്നുതന്നെ നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. കുടിവെള്ളത്തിനുപയോഗി ക്കുന്ന കിണറുകളിൽ മെർക്കുറി എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും.  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ടി.കെ. കുഞ്ഞിമുഹമ്മദിന്റെ വാർഡിലാണ് മാലിന്യം ത ള്ളിയത്. അനധികൃതമായി മാലിന്യം തള്ളിയതിനെതിരെ ആരോഗ്യ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്ന് ആദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഇ -മാലിന്യം ഗ്രാമ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട്‌  യോഗപ്പെടുത്തി നാമമാത്രമായ കൂലി ചുമത്തി നീക്കാമെന്ന പ ഞ്ചായത്തിന്റെ അഭ്യർഥന സ്ഥലമുടമ ചെവിക്കൊണ്ടില

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ    2022 | ഓഗസ്റ്റ് 11 | വ്യാഴം | 1197 |  കർക്കടകം 26 |  ഉത്രാടം, തിരുവോണം 1444 മുഹറം 12              ➖➖➖➖ ◼️എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. ◼️മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണ നല്‍കിയ നോട്ടീസിനു തോമസ് ഐസക് മറുപടി ന

ED യുടെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഇതോടെ ഇഡിയ്‌ക്കെതിരെ രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കേരളത്തില്‍. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സമണ്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഇഡിയുടേത് കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂ. കിഫ്ബിയ്ക്കും

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർ നിരീക്ഷണത്തിൽ.langya virus symptoms explained

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം. രോഗ ലക്ഷണങ്ങൾ ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. ചികിത്സ ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പ

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു

പതിനേഴാം വാർഡിൽ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ഭോക്താക്കളുടെ യോഗം mum മദ്റസപരിസരത്ത് ചേർന്നു.വാട്ടർ അതോറിറ്റി ഓവർസിയർ സലാം സാർ, കോൺട്രാക്ടർ സമീർ,പി. കെ. ഉസ്മാൻഹാജി, തൂമ്പിൽ പൂച്ചി,പാറക്കൽ മുഹമ്മദ്‌ കുട്ടി,നൂറോളം ഗുണഭോക്താക്കളും പങ്കെടുത്തു.

7പാടശേഖര സമിതികൾ ചേർന്ന് കൃഷി ഓഫീസർക്ക് യാത്രയപ്പ് നൽകി

വേങ്ങര പഞ്ചായത്തിലെ 7 പാടാശേഖര സമിതികൾ ചേർന്ന് ഇന്ന് രാവിലെ 10മണിക്ക് വലിയോറ  കാളികടവ് PCM ഔഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ADA യായി സർവീസ് ചെയ്തിരുന്ന DD യായി പ്രൊമോഷൻ ലഭിച്ചു പോകുന്ന പ്രകാശൻ പുത്തൻമഠത്തിലിനും വേങ്ങരയിൽ 8 വർഷത്തോളം കൃഷി ഓഫീസറായി സേവനം അനുഷ്ടിച്ചു ട്രാൻസ്ഫറായി പോകുന്ന മുഹമ്മദ്‌ നജീബിനും യാത്രയാപ്പ് നൽകി  യാത്രയാപ്പ് പരിപാടി വേങ്ങര ബ്ലോക്ക്‌ പകുഞ്ചായത് പ്രസിഡന്റ് ബെൻസിറ ഉത്ഘാടനം ചെയ്തു  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഹു പുളിക്കൽ അബൂബ ക്കർ ,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് TK. കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാ പ്പു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  PP. സഫീർ ബാബു , പറങ്ങോടത്ത് അസീ സ് , വാർഡ് മെമ്പർമാരായ വി. യൂസഫ ലി , കുറുക്കൻ മുഹമ്മദ് , എ.കെ. ഫീസു ,  ആസ്യ മുഹമ്മദ് , വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുട്ടി , പറമ്പിൽ അബ്ദു ഖാദർ എം.എ. അസീ സ് , പൂക്കയിൽ അബ്ദു നാസർ , ശശി കടവത്ത് , ബ്ലോക്ക് സെക്രട്ടറി ഹൈദ്രോ സ് പൊട്ടേങ്ങൽ , കുറുക്കൻ ആലസൻ ഹാജി , ഡോ. ബഷീർ , എ.കെ.അബുഹാ ജി ,

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. വേങ്ങര വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തോട് കൂടിയ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ആക്കുന്നതിന്  'കേരളത്തിലെ സ്മാർട്ട്‌ റവന്യു ഓഫീസുകൾ' പദ്ധതിയിൽ ഉൾപെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു.ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ വേങ്ങര മണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആയ വേങ്ങര വില്ലേജ് വഴി ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും, വേഗതയിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് കുടുങ്ങിയ 2 പേരെ രക്ഷപ്പെടുത്തി

നാദാപുരം കക്കംവള്ളി എന്ന സ്ഥലത്ത് , പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് പരിക്കേറ്റവരെ ഫയർഫോയിസും നാട്ടുകാരും ചേർന്ന്ര ക്ഷപ്പെടുത്തി. അപകടം നടന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽ കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്നു  ഉടൻ  ഫയർ ഫോയിസ് എത്തി  സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ  :62 വർഷം പിന്നിടുന്ന ലോകത്തിലെ ഏറ്റവും  വലിയ ജനാതിപത്യ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകദിനത്തിൽ പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു. പൂക്കുളം ബസാർ യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അൻവർ മാട്ടിൽ പതാക ഉയർത്തി. നിയോജകമണ്ഡലം വൈ:പ്രസിഡന്റ് ഗങ്ങാധരൻ ഉദ്ഘാടനം ചെയ്തു, എം.എ അസീസ് ഹാജി, നാസർ എ.കെ.പ്പി, അസീസ് കൈപ്രൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യ-യൂത്ത് കോൺഗ്രസ് ദിന സന്ദേശം നൽകി. കുഞ്ഞിമ്മ് കെ.കെ, പൂച്ചി കൈപ്രൻ, മുസ്തഫ കെ,നവാസ് ഇ, മുനീർ കെ.കെ, ജൂറൈജ് കെ, അഫ്സൽ, ഷറഫു, അർഷദ്, മുസ്തഫ കൈപ്രൻ,കിച്ചു,റഹീസ്, സുഹൈയിൽ,എന്നിവർ സംബന്ധിച്ചു. അലി എ.കെ സ്വാഗതവും കെ എസ്.യു യൂണിറ്റ് പ്രസിഡന്റ് ഉനൈസ് കൈപ്രൻ നന്ദിയും പറഞ്ഞു.

UAE നിന്ന് ഇന്ത്യയിലേക്ക് 330 ദിര്‍ഹം, വമ്പൻ സ്വാതന്ത്ര ദിന ഓഫറുമായി എയർ ഇന്ത്യ

*അബുദാബി:* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പുതിയ ഓഫറുമായി എയര്‍ ഇന്ത്യ. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് പ്രത്യേക ഓഫറുകള്‍. 2020ഓഗസ്റ്റ് 8 മുതല്‍ 21 വരെയാണ് യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കുക. 2022ഒക്‌ടോബര്‍ 15 വരെയുള്ള യാത്രയ്ക്കായി പ്രമോഷന്‍ കാലയളവില്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സായി 35 കിലോയും ഹാന്‍ഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുണ്ട്. യുഎയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്ക്330 ദിര്‍ഹം വരെ ആയിരിക്കും. ‘വണ്‍ ഇന്ത്യ വണ്‍ ഫെയര്‍’എന്ന സംരംഭത്തിനു കിഴില്‍ ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് സ്റ്റേഷനുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും ആകര്‍ഷമായ വണ്‍ വേ നിരക്കുകളാണ് എയര്‍ ലൈന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കാര്യത്തില്‍ 50 ശതമാനവും ഗള്‍ഫിന്റെ പുറത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ 56 ശതമാനവും യുഎഇ ഓഫര്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ പിപി സിംഗ് പറഞ്ഞു. ആഴ്ച

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഒഴുകിയെത്തിയ യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം പോലീസും, ട്രോമാ കെയർ പ്രവർത്തകർ കരക്കെത്തിച്ചു തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി രാവിലെ 7 മണിക്ക് കണ്ടെത്തിയ ബോഡി ഗഫൂർ തമന്ന, സറഫു ചെട്ടിപ്പടി, റാഫി ചെട്ടിപ്പടി, NC നൗഫൽ, ജലാൽ ബാവുജി| ഹുസൈൻ, മജീദ് മുബാറക്എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്‌നേതൃത്വം നൽകിയത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | ഓഗസ്റ്റ് 9 | ചൊവ്വ | 1197 |  കർക്കടകം 24 |  മൂലം 1444 മുഹറം 10                   ➖➖➖➖ ◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി. ◼️ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കണ്ണുമടച്ച് ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്