ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സൂര്യകാന്തിക്ക് പിന്നാലെ ചെണ്ടുമല്ലിയും പൂത്തു; ഗുണ്ടല്‍പേട്ടിലെ വസന്തോത്സവം കാണാന്‍ സഞ്ചാരികളുടെ പ്രവാഹം

 അവധിദിവസങ്ങളില്‍ പൂപ്പാടങ്ങള്‍ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത . മുത്തങ്ങ മുതല്‍ മുപ്പത് കിലോമീറ്ററിലേറെ വനപാത താണ്ടി കര്‍ണാടകയിലെ മഥൂരിലെത്തി ചെക്കുപോസ്റ്റ് കഴിഞ്ഞാലുടന്‍ തന്നെ വിശാലമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കാണാം. ഓരോ ദിവസവും പൂപ്പാടങ്ങളിലെത്തി ഫോട്ടോയും, വീഡിയോയും എടുക്കുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. *◻️കർഷകന് കണ്ണീർ* വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ വയനാടിന്റെ സമീപജില്ലകളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഗുണ്ടല്‍പേട്ടിലെത്തുന്നത്. ജൂലൈ അദ്യവാരം മുതല്‍ തന്നെ സൂര്യകാന്തി ഇവിടെ വ്യാപകമായി പൂത്തിരുന്നു. അന്ന് മുതല്‍ തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പൂത്ത സൂര്യകാന്തിയുടെ ഇതളുകള്‍ കൊഴിഞ്ഞ് വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്‍പ്പം ഉള്ളിലേക്ക് പോയാല്‍ ഇപ്പോഴും ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ സൂര്യകാന്തി പൂത്തുനില്‍

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു അതിന്റെ സത്യാവസ്ഥ ഇതാണ്

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്)  ഒടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e  സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ്  ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത്  ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട്  ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാൻ നൽകുകയും ചെയ്തിട്ടുണ്ട്.

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും എ പി സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം

മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയ്ക്കും ചന്ദപ്പയ്ക്കും കല്യാണം

മരിച്ച് 30 വർഷത്തിന് ശേഷം ശോഭ, ചന്ദപ്പ എന്നിവർ 'വിവാഹിതരായി'. വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും പിന്തുടരുന്ന ആചാരമായ 'പ്രേത കല്യാണം' (മരിച്ചവരുടെ വിവാഹം) ആണ് പരമ്പരാഗത ചടങ്ങുകളോടെ നടന്നത്. ജനനസമയത്ത് മരിച്ചവർക്കാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് ഒരുക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ വിവാഹത്തെ ഇവർ കാണുന്നത്.പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു​ പ്രേത വിവാഹവും. ഒരേയൊരു വ്യത്യാസം യഥാർഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാണ് ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, ഇ​തുപോലെ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കുടുംബങ്ങൾ പരസ്പരം വീട്ടിലേക്ക് പോകും. ചടങ്ങിൽ വിവാഹ ഘോഷയാത്രയും ഉണ്ടാകും. എന്നാൽ, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിൽ പ​ങ്കെടുക്കാൻ അനുവാദമില്ല. ചടങ്ങുകൾ മാത്രമല്ല, വിപുലമായ സദ്യയും ഇത്തരം വിവാഹങ്ങൾക്കുണ്ടാകും.

കൊടി പാകിസ്താനില്‍ കെട്ടാന്‍ പറഞ്ഞു'; യുഡിഎഫ് സമരത്തില്‍ ലീഗിന്റെ കൊടി വിലക്കിയതായി ആരോപണം

തിരുവന്തപുരം: യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയതായി പരാതി. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായും നസീര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം. 'യുഡിഎഫിന്റെ പരിപാടിയായതിനാലാണ് മുസ്ലീം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍എസ്പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍കുമാര്‍ ഓടിവന്ന് ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടാനും പറഞ്ഞു. യുഡിഎഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ലീഗിന്റെ കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു', - നസീര്‍ ആരോപിച്ചു. യുഡിഎഫിലെ രണ്ടാമത്തെ ശക്തി മുസ്ലീം ലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടികെട്ടുമെന്നും പറഞ്ഞപ്പോള്‍ ന

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

PK കുഞ്ഞാലിക്കുട്ടിയുടെ ജേഷ്ടന്റെ ഭാര്യ മരണപ്പെട്ടു.

ടി.കെ റാബിയ കാരാത്തോട്: മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞുവിന്റെയും ജ്യേഷ്ടസഹോദരന്‍ പി.കെ ഹൈദ്രുഹാജിയുടെ ഭാര്യ ടി.കെ റാബിയ (75)നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: അഷ്‌റഫ്, ഹമീദ്,റൈഹാനത്ത്, പി.കെ അസ്്‌ലു (വേങ്ങര മണ്ഡലം മുസ്്‌ലിംലീഗ് സെക്രട്ടറി), അജ്മല്‍. മരുമക്കള്‍: സാജിദ, ഷെറീന, യു.ബഷീര്‍ (കോഴിക്കോട്),ഷംസിദ,നസ്‌നി.

UAE യിൽ ശക്തമായ മഴ തുടരുന്നു; ലഭിച്ചത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ

ദുബായ്:  കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ജനങ്ങളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഫുജൈറ പോര്‍ട്ട് സ്‌റ്റേഷനില്‍ 255.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണിതെന്നും കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറ പോര്‍ട്ട് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ മസാഫിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 209.7 മില്ലീമീറ്റര്‍. 187.9 മില്ലീമീറ്റര്‍ മഴയുമായി ഫുജൈറ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. അതിനിടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും ശക്തമായ കാറ്റും മഴയും തുടര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആള

തേഞ്ഞിപ്പാലം കോഹിനൂർ ബൈക്കപകടത്തിൽ പരിക്കേറ്റ ഇരിങ്ങല്ലൂർ പാലാണി സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിൻ്റെ മകൻ റുബ്സാൻ (21) ആണ് മരിച്ചത്.അപകടം നടന്നയുടൻ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് മരണപെട്ടത് .ബി.സി.എ കോഴ്സ് കഴിഞ്ഞ് കാക്കഞ്ചേരി കിൻഫ്രയിൽ ട്രൈനിംഗിലായിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരിൽ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു.പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സിനാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്സാൻ ഇരിങ്ങല്ലൂർ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ (30/7/22 ശനി) പാലാണി ജുമാ മസ്ജിദിൽ ഖബറടക്കും.

ഇടുക്കിയിൽ രണ്ടിടത്ത് ഭൂചലനം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.  ജർമൻ ഭൂകമ്പ നിരീക്ഷകരുടെ റിപ്പോർട്ട് അനുസരിച്ച് പുലർച്ചെ 1.48 നാണ് ഭൂചലനം. തീവ്രത 2.4. മൂന്നാറിൽ നിന്ന് 19 കി.മി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂമിക്കടിയിൽ 5 കി.മി. താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഒരു ഭൂചലനം മാത്രമാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.   എന്നാൽ രണ്ട് ഭൂചലനങ്ങൾ KSEB യുടെ മാപിനികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിലാണ് രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ്  2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്.അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്ത. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. #😮 യുദ്ധവിമാനം തകർന്നുവീണു

വില്ലൻ വേഷത്തിൽ എലിപ്പനിയും ഡെങ്കിയും; ഒരാഴ്ചയ്ക്കിടെ കവർന്നത് രണ്ട് ജീവൻ; കൂടെ വൈറലായി വൈറൽ പനിയും; ആശുപത്രികളിൽ തിരക്കോട് തിരക്ക്; വേണം ജാഗ്രത..!

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത ഭീഷണി ഉയർത്തുകയാണ് എലിപ്പനി. തുവ്വൂർ,​ വെട്ടത്തൂർ,​ മുതുവല്ലൂർ,​ പൂക്കോട്ടൂർ,​ ഓമാനൂർ,​ കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുൻമാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. മൺസൂൺ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഴയൂർ,​ വണ്ടൂർ എന്നിവിടങ്ങളിൽ ഓരോ ‌ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പരിസര ശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. കനത്ത മഴയിൽ ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം കൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദ

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

  ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കു

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ