ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി ഈ പെൺകുട്ടിയെ വിശേഷിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഇതാണ്. ഇപ്പൊൾ ഇന്റർനെറ്റിൽ ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു. ഈ പെൺകുട്ടിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്കൂൾ പെൺകുട്ടിയായി വിശേഷിപ്പിക്കുന്നു. ഈ പെൺകുട്ടി ദക്ഷിണ കൊറിയയിൽ നിന്നാണ്. ചൗ യു ജു എന്നാണ് ഈ പെൺകുട്ടിയുടെ പേര്. സുന്ദരി മാത്രമല്ല ഈ പെൺകുട്ടി വളരെ നന്നായി പാടുന്നു. അതിനാലാണ് അവൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായത്. ആളുകൾ ഈ പെൺകുട്ടിയുടെ സൗന്ദര്യവും പാട്ടുകളും പ്രശംസിക്കുന്നു. ഈ പെൺകുട്ടിക്ക് ഏറ്റവും പ്രായം കുറഞ്ഞ ഗായികയ്ക്കുള്ള അവാർഡും ലഭിച്ചു. അതിനാൽ അവളുടെ ജനപ്രീതി വളരെയധികം വർദ്ധിച്ചു. എന്നാൽ പലതവണ വിവാദങ്ങളിൽ അകപ്പെടേണ്ടി വന്നതിനാൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ പെൺകുട്ടി വളരെ സുന്ദരിയാണ് ഒരു മാലാഖയെപ്പോലെ കാണപ്പെടുന്നു.

മഴ ഇല്ല വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി

വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീർ, അൽബാഹ, ത്വാഇഫ് എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തിൽ മഴ പെയ്യിക്കുന്നത്. 'ക്ലൗഡ് സീഡിങ്​ പ്രോഗ്രാം' എന്ന പദ്ധതിയുടെ ഒരുക്കം പൂർത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മൻ സാലിം ഗുലാം, അറിയിച്ചു. ഈ വർഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കൽ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇൽ മേഖലകളിലായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത്. പ്രവർത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് സമയബന്ധിത പദ്ധതിയായാണ്​ പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഗ്രീൻ മിഡിൽ ഈസ്റ്റ്' ഉച്ചകോടിയിൽ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്.​ മഴയുടെ തോത് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവു

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് കാരണം ഫേസ്ബുക്ക് പറയുന്നത്

മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വളര്‍ച്ച മന്ദഗതിയിലാണ് എന്നാണ് മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത്. മൊബൈല്‍ ഡാറ്റ ചിലവിലുണ്ടായ വര്‍ധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.  ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ 75 ശതമാനവും പുരുഷന്മാരായിരുന്നു.

ഇന്നത്തെ പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*     2022 | ജൂലൈ 24 |     ഞായർ | 1197 |  കർക്കടകം 8 |  രോഹിണി 1443 ദുൽഹിജജ 24                   ➖➖➖ ◼️അഞ്ഞൂറിലേറെ രൂപയുടെ വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. ഉത്തരവു വിവാദമായതോടെ ആയിരം രൂപവരെ കൗണ്ടറില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞെങ്കിലും ഉത്തരവു തിരുത്തിയിട്ടില്ല. ആയിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം ഉത്തരവു തയാറാക്കിയത്. ഉച്ചയോടെ അതു തിരുത്തി 500 രൂപയാക്കി കെഎസ്ഇബി ഉത്തരവു പുറത്തിറക്കുകയായിരുന്നു. ◼️മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി  ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്  രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് പ്രഖ്യാപനം നടത്തിയത്. ജാഗ്രത വേണമെന്നു ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടു

കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

തിരുവനന്തപുരം> ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പന്നിവളർത്തൽ മേഖലയെ രോഗബാധയിൽനിന്ന്‌ സംരക്ഷിക്കാനാണ്‌ കർഷകർക്ക്‌ ജാഗ്രതാനിർദേശം നൽകിയത്‌. അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി  തുടങ്ങി. 685 പന്നികളെ കൊല്ലാനാണ്‌ മൃഗസംരക്ഷണ വകുപ്പ്‌ തീരുമാനിച്ചിട്ടുള്ളത്‌. തവിഞ്ഞാൽ  കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ്‌ കൊല്ലുക. മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌  പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:- ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌ തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്‌) ആഹാരമായി നൽകുന്നത്‌ ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ്‌ വേവിച്ചശേഷ ഉപയോഗിക്കുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക്‌ കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോക്ടറെ ബന്ധപ്പെ

സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആവിശ്യമുള്ള രേഖകൾ..

     1️⃣. പ്രീമെട്രിക് സ്കോളർഷിപ്പ്p 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ബാങ്ക് പാസ്ബുക്ക് 3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 4.വരുമാന സർട്ടിഫിക്കറ്റ് അവസാന തീയതി: *സെപ്റ്റംബർ 30* ↔️↔️↔️↔️↔️↔️↔️↔️↔️ *2️⃣. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്* പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 8. ബാങ്ക് പാസ്ബുക്ക് 9. ഫീ റസീപ്റ്റ്. അവസാന തീയതി: *ഒക്ടോബർ 31* ↔️↔️↔️↔️↔️↔️↔️↔️↔️ *3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്* ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 👉🏻ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നാറ്റിവിറ്റി സർട്ട

വേങ്ങര പോലീസ് സ്റ്റേഷൻ വളപ്പിനകത്തുള്ളവാഹനങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി.

വേങ്ങര:പോലീസ് സ്റ്റേഷൻ വളപ്പിനകത്തുള്ള വാഹനങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. പതിനഞ്ച് വർഷത്തോളം സ്റ്റേഷൻ വളപ്പിൽ കിടന്ന് തുരുമ്പെടുത്തു പഴകിയ വാഹനങ്ങളുൾപ്പെടെയാണ് പൊളിച്ചുനീക്കുന്നത്. ഇതോടെ വേങ്ങര ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലുള്ള വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. സ്റ്റേഷൻ പരിധിയിലുള്ള വിവിധ ചെങ്കൽ, കരിങ്കൽ പാറമടകളിൽനിന്ന് കല്ലും പാറപ്പൊടികളും കടത്തുന്നവ, കടലുണ്ടിപ്പുഴയിൽനിന്ന് മണൽ കടത്തുന്നവ തുടങ്ങി വിവിധ ക്രിമിനൽ കേസുകളിൽപെട്ട വാഹനങ്ങൾ ഉൾപ്പെടെയാണ് സ്റ്റേഷൻകെട്ടിടവളപ്പിൽ കൂട്ടിയിട്ടത്. ഇതിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകിയും തെരുവുനായ്ക്കൾ വാസസ്ഥലമാക്കിയും ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. വളപ്പിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ പിന്നീട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പരപ്പനങ്ങാടി-നാടുകാണി പാതയിലെ തിരക്കേറിയ ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലെ പാതയോരത്ത് നിർത്തിയിടുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഇവിടെ ഗതാഗതക്കുരുക്കിനു കാരണമായി. വേങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠമാനവ് സേവാ പുരസ്കാരം

  സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ്‌ ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട്‌ അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്രളയം, നിപ്പ, കോവിഡ് എന്നീ പ്രതിസന്ധി

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022 ◼️അപര്‍ണ ബാലമുരളി മികച്ച നടി. ബിജു മേനോന്‍ സഹനടന്‍. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെയാണ് അപര്‍ണ മികച്ച നടിയായത്. 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചി മികച്ച സംവിധായകന്‍. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. 'തനാജി'യിലെ അഭിനയത്തിന് അജയ് ദേവ്ഗണും 'സൂരറൈ പോട്രി'ലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച സംഗീത സംവിധായകന്‍- ജി.വി പ്രകാശ് കുമാര്‍ (സൂരറൈ പോട്ര്), മികച്ച മലയാളം സിനിമ- 'തിങ്കളാഴ്ച നിശ്ചയം'. ഛായാഗ്രാഹണം-  നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). മികച്ച പുസ്തകം- അനൂപ് രാമകൃഷ്ണന്‍ (എംടി: അനുഭവങ്ങളുടെ പുസ്തകം). മികച്ച

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന തുടങ്ങി . ജൂലൈ 23, 24 തീയതികളിലായി നടത്തുന്ന പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ അലൻ സോള

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെ

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ   മലപ്പുറം താനൂർ. പുത്തനത്താണി ദറസിൽ പഠിക്കുന്ന താനൂർ ചീരാൻ കടപ്പുറം സ്വദേശി റാഫിയുടെ മകൻ മുഹമ്മദ് ദർവേസ്  (15)നെ 22-07-22 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലീസ് പ്രതിയെ പിടികൂടി കഴിഞ്ഞ 20/07/2022  മുതൽ കുട്ടിയെ  കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു    

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക

സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇ​തേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധക്ക് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വന്നവർ...

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത