മരങ്ങൾക് അടിയിലെ മാളത്തിൽ കുടുങ്ങിയ വളർത്തു പൂച്ചക്ക് പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ രക്ഷക്കരായി
പാണ്ടിക്കാട് പി കെ എം ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ വളർത്തു പൂച്ചയാണ് മറ്റു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ മരങ്ങൾക് അടിയിലെ മാളത്തിൽ ഒളിച്ചത് വീട്ടുകാർ പൂച്ചയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മാളത്തിൽ മര വേരുകൾക് ഇടയിൽ കുടുങ്ങിയ നിലയിലായതിനാൽ പുറത്തുവരാൻ വളർത്തുപൂച്ചക്ക് ആയില്ല തുടർന്ന് ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ലീഡറെ വിവരം അറിയിക്കുകയായിരുന്നു ഉടൻ സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ സമാന രീതിയിലുള്ള മാളം നിർമിച്ച് വളർത്തു പൂച്ചയെ സുരക്ഷിതമായി മാളത്തിൽ നിന്നും പുറത്തെടുത്തു . ടീം ലീഡർ മുജീബിന്റ നേത്രത്വത്തിൽ വൈസ് പ്രസിഡന്റ് സക്കീർ കാരായ വളണ്ടിയർ സബീർ ഒറവംപുറംഎ ന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി