അഞ്ജാത വാഹനം ഇടിച്ച് വലിയോറയിൽ 14 മണിക്കൂറോളം വൈദ്യുതി തടസ്സം സൃഷ്ടിക്കാൻ കാരണമായ വാഹനത്തിന്റെ CCTV VIDEO
വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജിന് സമീപമുള്ള വൈദ്യുതി തൂണിൽ 13/07/2022.ന് (അർധരാത്രിക്ക് ശേഷം) സമയം 01:20:49.ന് ) അഞ്ജാത വാഹനം ഇടിച്ച് വലയോറ പുത്തനങ്ങാടി ഭാഗത്തും പരിസര പ്രദേശങ്ങളിലും 14. മണിക്കൂറോളം വൈദ്യുതി തടസ്സം സൃഷ്ടിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തിയ വാഹനത്തിന്റെ CCTV VIDEO കാണാം
! വലിയോറ പുത്തനങ്ങാടിയിലെ അബുഹാജിയുടെ ബിൽഡിങ്ങിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. പുത്തന ങ്ങാടി സെന്ററിൽ സ്ഥാപിച്ച " ഹൈമാസ്റ്റ് " ലൈറ്റിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടുന്ന സമയമാണ് 01:20:49.ന് വൈദ്യുതി തൂണിൽ വാഹനം ഇടിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും . ശേഷം 4. മിനുട്ടോളം പിന്നിട്ട ശേഷമാണ് ( 01:24:32. ന് ) ആ വാഹനം പുത്തനങ്ങാടി ഭാഗത്ത് എത്തിച്ചേരുന്നത് .
പുത്തനങ്ങാടിയിൽ നിന്ന് കച്ചേരിപ്പടി റോഡിലേക്ക് തിരിഞ്ഞ് വടക്ക് ഭാഗത്തുള്ള " Zebra " ലൈനിന് സമീപം കുറച്ചധിക നേരം പാർക് ചെയ്തു . ശേഷം റിവേഴ്സ് ഗിയറിൽ പുത്തനങ്ങാടി സെന്ററിലേക്ക് തന്നെ വന്ന് വന്ന വഴി ( പടിഞ്ഞാറ് ഭാഗത്തേക്ക്) തന്നെ തിരിച്ചു പോകുന്നു .! പ്രസ്തുത വാഹനം കണ്ടെത്താൻ വേങ്ങര KSEB സെക്ഷൻ ഓഫീസ് അധികൃതർ ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം..!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ