ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മരങ്ങൾക് അടിയിലെ മാളത്തിൽ കുടുങ്ങിയ വളർത്തു പൂച്ചക്ക് പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ രക്ഷക്കരായി

             പാണ്ടിക്കാട്    പി കെ എം ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ വളർത്തു പൂച്ചയാണ് മറ്റു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ മരങ്ങൾക് അടിയിലെ മാളത്തിൽ ഒളിച്ചത്     വീട്ടുകാർ പൂച്ചയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മാളത്തിൽ മര വേരുകൾക് ഇടയിൽ കുടുങ്ങിയ നിലയിലായതിനാൽ പുറത്തുവരാൻ വളർത്തുപൂച്ചക്ക് ആയില്ല      തുടർന്ന് ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ലീഡറെ വിവരം അറിയിക്കുകയായിരുന്നു      ഉടൻ സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ സമാന രീതിയിലുള്ള മാളം നിർമിച്ച് വളർത്തു പൂച്ചയെ സുരക്ഷിതമായി മാളത്തിൽ നിന്നും പുറത്തെടുത്തു . ടീം ലീഡർ മുജീബിന്റ  നേത്രത്വത്തിൽ വൈസ് പ്രസിഡന്റ് സക്കീർ  കാരായ വളണ്ടിയർ സബീർ  ഒറവംപുറംഎ ന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

സിനിമാ നാടൻ പ്രതാപ് പോത്തന്‍ അന്തരിച്ചു

-നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.ഭരതന്റെ ആരവമാണ് ആദ്യ ചിത്രം

ആറ് മാസം;മുങ്ങി മരിച്ചത് 47 ആളുകൾ,ഇതിൽ 44 പേരും കുട്ടികൾ..

   ഏറ്റവും കൂടുതൽ മരണങ്ങൾ മലപ്പുറം ജില്ലയിൽ;  ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ.. സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍. ഇവര പ്രായപൂര്‍ത്തിയാകാത്തവര്‍. ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതുമാണ് കുട്ടികള്‍ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഏപ്രില്‍ 28ന് സംസ്ഥാനത്ത് ഒറ്റ ദിവസം മുങ്ങി മരിച്ചത് ആറ് കൗമാരക്കാരാണ്. *◻️റിപ്പോര്‍ട്ടുകള്‍ പ്രകാരം മുങ്ങിമരണത്തിന്റെ കണക്കുകൾ ഇങ്ങനേ..*  *മലപ്പുറം-13* തൃശൂര്‍-ആറ്, കോട്ടയം-അഞ്ച്,  പാലക്കാട്-മൂന്ന്, കൊല്ലം-രണ്ട്, ആലപ്പുഴ-രണ്ട്, പത്തനംതിട്ട-നാല്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, കണ്ണൂര്‍-രണ്ട്, വയനാട്-ഒന്ന്, കോഴിക്കോട്-മൂന്ന്, കാസര്‍കോട്-മൂന്ന് ജീവനുകളാണ് നഷ്ടമായത്. കൂടുതല്‍ മരണങ്ങളും സംഭവിച്ചിട്ടുള്ളത് പുഴയില്‍ കുളിക്കുന്നതിനിടെയാണ്. വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി എത്തി പുഴയില്‍ കുളിക്കുന്നതിനിടെ മരിക്കുന്നതും കുളങ്ങളില്‍ വീണും കോള്‍പാടത്ത് മുങ്ങിയും പാറമടയിലെ വെള്ളക്കെട്ടില്‍ വീണും നീന്തല്‍ പഠിക്കുന്നതിനിടെയും മരിച്ച സംഭവങ്ങളും നിരവധിയാണ് റിപ്പോ

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി വേങ്ങര ഹെൽത്ത് സെന്ററിൽ സൗജന്യ ബൂസ്റ്റർ (കരുതൽ ഡോസ്) വാക്‌സിനേഷൻ നൽകുന്നു

*ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി  സൗജന്യ ബൂസ്റ്റർ (കരുതൽ ഡോസ്) വാക്‌സിനേഷൻ നൽകുന്നു* ▪️ 2022 ജൂലായ് 15 മുതൽ അടുത്ത 75 ദിവസത്തേക്കാണ് വാക്സിനേഷൻ നൽകുന്നതിന് കേന്ദ്രസർക്കാർ  തീരുമാനിച്ചിട്ടുള്ളത്. ▪️18 വയസ്സിന് മുകളിലുള്ള  പൗരന്മാർക്കാണ് ബൂസ്റ്റർ (കരുതൽ) ഡോസ് സൗജന്യമായി നൽകുന്നത്. ▪️കോവിഡ് 2 ഡോസ് വാക്സിനും എടുത്ത് 6 മാസം കഴിഞ്ഞിരിക്കണം ▪️വേങ്ങര സി.എച്ച്.സിയിൽ 18/07/2022 തിങ്കളാഴ്ച മുതൽ ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം ദിവസങ്ങളിൽ)വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് *ഹസീന ഫസൽ* (പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌)

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമ

മഴ ശക്തമായി തുടരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) ന് ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അടുത്ത 5ദിവസം ശക്തമായ മഴതുടരും വാർത്ത വായിക്കാൻ ക്ലിക് ചെയുക കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ. ലോകാരോഗ്യസംഘടനയുടേത് അടക്കം എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. രോഗി ഇപ്പോൾ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർകറിന്റെ ലൈസൻസ് ലഭിച്ചു

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണ്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.  കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം  കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1  ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.   

ശക്തമായ കാറ്റിൽ വീടിന്റെ ഓടുകൾ പാറിപോയി ; മുപതോളം വിടുകൾക് കേട്പാടുകൾ സംഭവിച്ചു

  കോതമംഗലത്ത് ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ മുപ്പതോളം വീടുകൾ തകർന്നു. വ്യാപക കൃഷിനാശം നേരിട്ടു. നഷ്ടം കണക്കാക്കുന്നതേയുള്ളൂ. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ, മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ  പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം ശക്തമായ കാറ്റ് വീശിയത്. പെട്ടെന്നുള്ള കാറ്റിൽ ജനം പരിഭ്രാന്തരായി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്, ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായത്. കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 14 July 2022 ◼️കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി. നാളെ മുതല്‍ 75 ദിവസത്തേക്കാണു സൗജന്യ വിതരണം. 18 മുതല്‍ 59 വരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കും. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ഏറെപേരും വിമുഖത കാണിക്കുന്നതിനാലാണ് സൗജന്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ◼️മദ്യത്തിനു വില കൂട്ടുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ നിയമസഭയില്‍. സ്പിരിറ്റിന്റെ വില വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണു വിശദീകരണം.   ◼️ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുക പൊലീസ്  ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കും. കോടതി വിധിച്ച ഒന്നര ലക്ഷം രൂപയും കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍നിന്ന് ഈടാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ അപമ

അഞ്ജാത വാഹനം ഇടിച്ച് വലിയോറയിൽ 14 മണിക്കൂറോളം വൈദ്യുതി തടസ്സം സൃഷ്ടിക്കാൻ കാരണമായ വാഹനത്തിന്റെ CCTV VIDEO

വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജിന് സമീപമുള്ള വൈദ്യുതി തൂണിൽ  13/07/2022.ന് (അർധരാത്രിക്ക് ശേഷം) സമയം 01:20:49.ന് ) അഞ്ജാത വാഹനം ഇടിച്ച് വലയോറ പുത്തനങ്ങാടി ഭാഗത്തും പരിസര പ്രദേശങ്ങളിലും 14. മണിക്കൂറോളം വൈദ്യുതി തടസ്സം സൃഷ്ടിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തിയ വാഹനത്തിന്റെ CCTV VIDEO കാണാം ! വലിയോറ പുത്തനങ്ങാടിയിലെ അബുഹാജിയുടെ ബിൽഡിങ്ങിലെ  സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. പുത്തന ങ്ങാടി സെന്ററിൽ സ്ഥാപിച്ച " ഹൈമാസ്റ്റ് " ലൈറ്റിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടുന്ന സമയമാണ് 01:20:49.ന് വൈദ്യുതി തൂണിൽ വാഹനം ഇടിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും . ശേഷം 4. മിനുട്ടോളം പിന്നിട്ട ശേഷമാണ് ( 01:24:32. ന് ) ആ വാഹനം പുത്തനങ്ങാടി ഭാഗത്ത് എത്തിച്ചേരുന്നത് . പുത്തനങ്ങാടിയിൽ നിന്ന് കച്ചേരിപ്പടി റോഡിലേക്ക് തിരിഞ്ഞ് വടക്ക് ഭാഗത്തുള്ള " Zebra " ലൈനിന് സമീപം കുറച്ചധിക നേരം പാർക് ചെയ്തു . ശേഷം റിവേഴ്സ് ഗിയറിൽ പുത്തനങ്ങാടി സെന്ററിലേക്ക് തന്നെ വന്ന്  വന്ന വഴി  ( പടിഞ്ഞാറ് ഭാഗത്തേക്ക്) തന്നെ തിരിച്ചു പോകുന്നു .! പ്രസ്തുത വാഹനം കണ്ടെത്താൻ വേങ്ങര KSEB  സെക്ഷൻ ഓഫീസ് അധികൃതർ ഊർജിതമായ അന്വേഷ

വിശുദ്ധ മിനയിൽ ഹാജിമാർ ജംറയിൽ എറിയുന്ന കല്ലുകൾ പിന്നീട് എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തി.

വിശുദ്ധ മിനയിൽ ഹാജിമാർ ജംറയിൽ എറിയുന്ന കല്ലുകൾ പിന്നീട് എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തി. നാല് നിലകളിലായി നില കൊള്ളുന്ന മൂന്ന് ജംറകളിൽ നിന്ന് 15 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്ന കല്ലുകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു എസ് പി എ. തീർത്ഥാടകർ കല്ലെറിയുന്ന ചടങ്ങുകൾ പൂർത്തിയാക്കിയ ഉടൻ തന്നെ കല്ലെറിയുന്ന ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കല്ലുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന കിദാന കംബനിയിലെ ഉദ്യോഗസ്ഥൻ എഞ്ചിനീയർ അഹ്മദ് സുബ്ഹി പറഞ്ഞു. ഉരുളൻ കല്ലുകൾ ലംബമായി താഴേക്ക് വീഴുകയും ജമറാത്ത് ഫെസിലിറ്റിയുടെ ബേസ്മെന്റിൽ എത്തുകയും ചെയ്യുന്നു. മൂന്ന് തൂണുകളിലും 15 മീറ്റർ ആഴത്തിലാണ് കല്ലുകൾ ശേഖരിക്കുന്നതെന്ന് അൽ-സുബ് ഹി പറഞ്ഞു. അതിനുശേഷം, തീർഥാടകർ എറിയുന്ന കല്ലുകൾ നിരവധി കൺവെയർ ബെൽറ്റുകൾ വഴി ശേഖരിച്ച്, അവയിൽ പറ്റിനിൽക്കുന്ന പൊടിയും മാലിന്യങ്ങളും അകറ്റാൻ അവയിൽ വെള്ളം തളിക്കുന്ന പ്രക്രിയ വാഹനങ്ങളിലേക്ക് മാറ്റി സൂക്ഷിക്കുന്നതിന് മുമ്പ് ആരംഭിക്കുന്നു. പിന്നീട് ഹജ്ജ് സീ

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍

വേങ്ങര ഊരകം കുന്നത്ത് വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി  സുശീല മകൻ വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.  *കഴിഞ്ഞ മാസം 26നു  പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.*  ഊരകം കുന്നത്ത് വില്ലേജ് ഓഫീസിൻ്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.  തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  മലപ്പുറം  ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി   എന്നീ സ്ഥലങ്ങളിലും  പരിസരങ്ങളിലുമുള്ള ഇരുനൂറോളം  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു  നടത്തിയ അന്വേഷണത്തിലാണ്  പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.       കൊല്ലം - തിരുവന്ത

ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചു എന്ന് പറഞ്ഞ് അമ്പുലൻസിന്ന് ഫൈൻ അടക്കാൻ നോട്ടീസ്

പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്ക് ഹെൽമെറ്റില്ല; പിഴയടക്കാൻ നോട്ടീസ് വേങ്ങര: ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ ആംബുലൻസ് ഡ്രൈവർക്ക് കേരളാ ട്രാഫിക് പോലീസിന്റെ പിഴ.പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഡ്രൈവർക്കാണ് ഈ പിഴചുമത്തൽ നേരിടേണ്ടി വന്നിട്ടുള്ളത്. പറപ്പൂർ പാലിയേറ്റിവിന്റെ ആമ്പുലൻസ് ഫറോക്ക് ചാലിയംഭാഗത്ത് കൂടെ ഹെൽമറ്റ് ഉപയോഗിക്കാതെ ഓടിച്ചത് ക്യാമറയിൽ പതിഞ്ഞത് കാണിച്ചുകൊണ്ടാണ് പിഴ.എന്നാൽ അന്നേ ദിവസം ആംബുലൻസ് പറപ്പൂർ പാലിയേറ്റിവിൽ തന്നെ ഉണ്ടായിരുന്നു. ഫോട്ടോയിലുള്ള വണ്ടി മോട്ടോർ സൈക്കിൾ എന്നാണ് ഉള്ളത് അതിന്റെ നമ്പർ KL 55 R 2683 ഫൈൻ വന്നതോ പറപ്പൂർ പാലിയേറ്റീവിന്റെ ആമ്പുലൻസിനും വണ്ടി നമ്പർ KL 65 R 2683. ഈ ഫൈൻ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത