പരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകളെ പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആദരിക്കും.ഇന്ന് രാവിലെ 9 മണിക്ക് വേങ്ങര പത്തുമൂച്ചി സുബൈദ പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങ് ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. സിജി വേങ്ങര ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി നടക്കുന്ന കരിയർ മീറ്റിന് പ്രശസ്ത കരിയർ ട്രൈനർമാരായ ജലീഷ് പീറ്റർ, നിസാം എ പി എന്നിവർ നേതൃത്വം നൽകും. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വേങ്ങര മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഡോ. ശശി തരൂർ എം. പി. വിദ്യാർത്ഥികളുമായി സംവദിക്കും.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി