ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

കാലാവസ്ഥ മുന്നറിപ്പ്‌ .ഇന്നും മഴ കനക്കും;9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്, ജില്ലകളിലാണ് ഇന്ന് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 22 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയുംഅറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു                                                

ചെമ്മാടൻ നാരായണന്കൈത്താങ്ങാവാൻ നാട് കൈകോർക്കുന്നു

വേങ്ങര: 20 വർഷം മുമ്പ് തെങ്ങിൽ നിന്ന് വീണു അരക്കുതാഴെ തളർന്ന ഇരുകാലുകളും ബലക്ഷയം സംഭവിച്ച വലിയോറ പാണ്ടികശാല യിലെ ചെമ്മാടൻ നാരായണൻ എന്ന യുവാവിന് സ്വന്തമായി ഒരു സ്ഥവും വീടും ഇല്ലാതെ വളരെ കാലമായി കഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉള്ളത്. അതിന് പരിഹാരം കിണുക എന്ന ലക്ഷ്യത്തോടെ അനുയോജ്യമായ സ്ഥം  വാങ്ങി വീട് നിർമ്മാണത്തിനായി നാട് കൈകോർക്കുന്നു. നട്ടെല്ലിനു ക്ഷതം സംഭവിച്ച നാരായണൻ നടക്കാൻ പോലും കഴിയാതെ സഹോദരിയുടെ കൂരിയാടുള്ള കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. നിർധനരായ പട്ടികജാതി ഹരിജൻ കുടുമ്പത്തിൽ പെട്ട നാരായണനെ ചേർത്ത് പിടിക്കാൻ  ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ യും നേതൃത്വത്തിൽ വിപുലമായ ഒരു ജനകീയ സഹായസമിതി രൂപീകരിച്ചു . ജനകീയ സഹായ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിൽ . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി.സഫീർ ബാബു, അധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി,വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആര

വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2022 നാളെ സ്ഥാനാർഥികളെ പരിചയപ്പെടാം

വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2022 നാളെ സ്ഥാനാർഥികളെ പരിചയപ്പെടാം  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന  സ്ഥാനാർത്ഥികളുടെയും ഫോട്ടോയും ചിഹ്നവുമടങ്ങിയ പോസ്റ്ററുകൾ AMUP  സ്കൂൾ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കൂടുതൽ ലൈക്കുകൾ കിട്ടുന്ന സ്ഥാനാർത്ഥിയെ തിങ്കളാഴ്ച്ച രാവിലെ ഇൻസ്റ്റഗ്രാം എക്സിറ്റ് പോൾ വിന്നർ ആയി പ്രഖ്യാപിക്കും. നിങ്ങൾക്കും പങ്കെടുക്കാം  Page link.  ഇൻസ്റ്റഗ്രാം എക്സിറ്റ് പോളിൽ പങ്കെടുക്കാൻ click now

കക്കാട് തിരുരങ്ങാടി റൂട്ടിൽ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ചു accident news

മലപ്പുറം കക്കാട് തിരുരങ്ങാടി റൂട്ടിൽ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ചു ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ചെമ്മാട് ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ആണ് അപകടത്തിൽ പെട്ടത് ബസ്സ് ഇടിച്ചതിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ തകർന്നു തിരുരങ്ങാടി ഗ്യാസ് ഏജൻസിയുടെ മിനി പിക്കപ്പ് ഇടിച്ചതിനെ തുടർന്ന്ബസ്സ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ SDPI പരപ്പിൽപാറ ബ്രാഞ്ച് കമ്മിറ്റി മോമോന്റോ നൽകി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വലിയോറ :  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്ഡിപിഐ പരപ്പിൽ പാറ  ബ്രാഞ്ച് കമ്മിറ്റി മോമോന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശബാബ്, ശിഹാബ്, ഷാഫി EK, ഷാഫി NK, ജലീൽ, കബീർ  എന്നിവർ പങ്കെടുത്തു.
പ്രഭാത വാർത്തകൾ 2022 | ജൂൺ 19 | ഞായർ | 1197 |  മിഥുനം 5 |  ചതയം 1443ദുൽഖഅദ് 19 🌀🌀🌀🌀🌀🌀🌀🌀 ◼️'അഗ്നിപഥ്' സൈനിക നിയമന പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണെങ്കിലും അഗ്നിവീറുകള്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിലും ജോലിക്കു സംവരണം നല്‍കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്കായിരിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്കു സാധ്യതയുണ്ടാകും. വ്യോമസേനാ മന്ത്രാലയവും 'അഗ്നിവീറു'കള്‍ക്ക് സംവരണം പ്രഖ്യാപിച്ചു. ◼️പ്രവാസി കൂട്ടായ്മയില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡേറ്റാ ബാങ്ക് രൂപീകരിക്കും. പ്രവാസികള്‍ക്കായി അതതു മേഖലകളില്‍ കലോല്‍സവം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◼️ലൈഫ് ഭവന പദ്ധതിക്കുള്ള കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയമെന്ന് കാലാവസ്ഥാ പഠനം റിപ്പോർട്ട്:മേഘവിസ്ഫോടനവും ഉണ്ടായേകാം

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവർഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ട്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്‍റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നൽ പ്രളയം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങൾ. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ്,,,,

മലപ്പുറത്ത് യുവാവിന്റെകയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു..! iphone

  മലപ്പുറം:കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്‌ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസിന് നല്‍കാന്‍ പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്.മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല്‍ പൂര്‍ണ്ണമായും തകര്‍ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം. മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.

പറപ്പൂരിൽ അനധികൃതമണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു.

വേങ്ങര:വേങ്ങര പൊലീസ് എസ്എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു. പറപ്പൂര്‍ ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ വേങ്ങര പൊലീസ് മൂന്ന് അനധികൃത മണല്‍ തോണികളാണ് പിടികൂടി നശിപ്പിച്ചത്. പറപ്പൂരിലെ വിവിധ ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയിൽ അനധികൃത മണൽ മണൽക്കടത്ത് സജീവമാണെന്ന്  നിരവധി മാധ്യമങ്ങളിൽ   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് തോണികൾ പിടികൂടാനായത്. വട്ടപറമ്പ് പടിഞ്ഞാറേ പാടംതോട് വഴിയും ഇല്ലി പ്പിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതിൽ മണൽകടത്ത് നടന്നിരുന്നത് . ഇതിനായി  നിരവധി അനധികൃത മണൽ തോണികൾ പുഴയിലുണ്ടായിരുന്നു.

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് ഉദ്ഘാടനം ചെയ്യപ്പെടും

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ ബഹു :കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ ( 19-06-2022 ) വൈ: 7 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് . Photo: Basheer Kaderi.

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു തിരുവനന്തപുരം :സഹകരണബാങ്കുകൾവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറൽ. സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തുന്ന ചില ഏജന്റുമാർ മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. വിതരണംചെയ്യാത്ത പണം സർക്കാരിലേക്ക്‌ തിരിച്ചടയ്ക്കുന്നതിലും സഹകരണബാങ്കുകൾക്ക് വീഴ്ചയുണ്ട്‌. അക്കൗണ്ടന്റ് ജനറൽ ഇത് സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന് ക്രമക്കേട് തടയാൻ ധനവകുപ്പ് നടപടി തുടങ്ങി. സഹകരണബാങ്കുകൾവഴി പെൻഷൻ നൽകാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറ് സഹകരണബാങ്കുകളുടെ പരിധിയിലാണ് ബയോമെട്രിക് പരിശോധന ആദ്യം നടപ്പാക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിരലടയാളം ബയോമെട്രിക് ഉപകരണത്തിൽ പതിപ്പിക്കും. അവരുടെ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി അത് പൊരുത്തപ്പെട്ടാലേ പെൻഷൻ ലഭിക്കൂ.

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

 മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്,എന്നാൽ ഈ മത്സ്യം  രണ്ട് ഇഞ്ചികുടുതൽ വളരാത്ത കരിങ്കണ   Pseudosphromenus cupanus എന്ന മത്സ്യമാണ്. ഈ മത്സ്യത്തെ പ്രധാനമായും കാണപ്പെടുന്നത് പാടങ്ങളിലെ തൊടുകളിലും കുഴികളിലുംമാണ്. തൊടുകളിലെ വെള്ളത്തിനടിയിലെ ചപ്പുച്ചവറുകൾക്കിടയിലാണ് ഇവയുടെ പ്രധാന ആവസവ്യവസ്ഥ.അതുകൊണ്ട് ഈ മത്സ്യത്തെ വെള്ളം കുറയുന്ന സമയത്ത് മാത്രമേ കൂടുതലായി കാണുവാൻ കഴിയുള്ളു, പുഴകളിലും മറ്റും ഈ മത്സ്യം ഉണ്ടങ്കിലും വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഇവയെ കൂടുതലായി കാണാൻ പ്രയാസമാണ് എന്നിരുന്നാലും വെള്ളം കുറഞ്ഞ ഏരിയയിലെ വെള്ളത്തിന്റെ അടിയിലെ ചപ്പുചവറുകൾക്കിടയിലും കല്ലുകൾക്കിടയിലും ഇവയെ കാണാൻ കഴിയുന്നു. അക്വാറിയ മത്സ്യമായ ഫൈറ്റർ മത്സ്യത്തെ പോലിരിക്കുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നാടൻ ഫൈറ്റർ എന്ന് വിളിക്കാറുണ്ട്, ഇവക്ക് ചെളിനിറഞ്ഞ വെള്ളങ്ങളിൽ പോലും ഇവക്ക് ജീവിക്കാൻ സാധിക്കുന്നു കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം മത്സ്യങ്ങള

abiu fruit അഭിയു പഴത്തെകുറിച്ച് അറിയാം

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീഅതകി വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊൺണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.  ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു.  നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പൊലീസ് കസ്റ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.