ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹജ്ജ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു,വേങ്ങര CH യിൽ വേങ്ങരയിൽനിന്നു ഹജ്ജിന്ന് പോകുന്നവർജുള്ള കുത്തിവെപ്പ് നൽകി

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ.

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ. കേന്ദ്ര കുടുംബാരോ​ഗ്യ മന്ത്രാലയമാണ് സർവ്വേ നടത്തുന്നത്. ഒന്നാം സ്ഥാനത്ത് ​ഗോവയാണ് (46%). രണ്ടാം സ്ഥാനത്താണ് കേരളം. (26%) ഇന്ത്യയിലെ ജനസംഖ്യാടിസ്‌ഥാനത്തിൽ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം മാത്രം കുടുംബങ്ങൾക്കാണ് സ്വന്തമായി കാറുള്ളത്.  കേരളത്തെപ്പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് വാഹനപ്പെരുപ്പം. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ തന്നെ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പരിമിതികൾ ഏറെയാണ്. കാറിന്റെ എണ്ണത്തിലുമധികമാണ് ഇരുചക്ര വാഹനങ്ങൾ. വാഹനപ്പെരുപ്പം മാത്രമല്ല കേരളം നേരിടുന്ന പ്രശ്നം. ഇവ പുറന്തള്ളുന്ന കാർബൺ വലിയതോതിൽ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.  പൊതുഗതാഗതം മാക്സിമം ഉപയോഗപെടുത്തിയാൽ 2025 ആകുമ്പോഴേക്കും ഏകദേശം 2,80,000 ടണ്ണോളം കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും.

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമലജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമല ജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു സ്കൂളിലെക്ക് പുതുതായി വരുന്ന കുട്ടികളെ വരവേൽക്കാൻ  സ്കൂൾ കാവടവും മറ്റും  സിറ്റി യുണൈറ്റഡ് ക്ലബ്ബ് കെ.പി.എം ബസാർ, പൂർവ വിദ്യാർത്ഥികളും അണിയിച്ചൊരുക്കി, സ്കൂൾ പ്രവേശനോത്സവത്തിൽ വാർഡ് മെമ്പർ മജീദ്, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുത്തു 

സംസ്ഥാനത്ത് പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ.

2 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂളുകൾ പൂർണസജീവമായി  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.റസൂൽ പൂക്കുട്ടി പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. 12,869 സ്കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകൾക്ക്  നിരവധി പേർ ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് അധ്യാപകർ വരവേറ്റത്. വിദ്യാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ പാഠ്യേതര പ്രവർത്തനങ്ങളും ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി അറിയി

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

       ◼️വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം. ഒന്നാം ക്ലാസിലേക്കു നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും. മൊത്തം 43 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കു മാര്‍ഗദര്‍ശനങ്ങളുമായി രണ്ടു ലക്ഷത്തോളം അധ്യാപകരും ഇരുപത്തയ്യായിരത്തിലേറെ അനധ്യാപകരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. ◼️തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു. വിജയം ഉറപ്പാണെന്ന അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതാക്കള്‍. കള്ളവോട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴി ചാരി. കള്ളവോട്ടിനു പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. ◼️സുപ്രീംകോടതി നടപടികള്‍ ഓഗസ്റ്റു മുതല്‍ ലൈവായി കാണാം. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍

PK കുഞ്ഞാലികുട്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

 വേങ്ങര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന  വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ തേർക്കയം- ത ട്ടാഞ്ചേരിമല ചക്കിങ്ങൽ ഇടവഴി റോഡ് പ്രവർത്തി ഉദ്ഘാടനം കേരള പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത വഹിച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സു ഹിജാബി , എൻ. ടി.മുഹമ്മദ് ശരീഫ്, പി കെ ഉസ്മാൻ ഹാജി,ടി.അലവിക്കുട്ടി, പി കെ കോയ ഹാജി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, തൂമ്പിൽ അബ്ദുറഹ്മാൻ, കെഎം അൻഷിദ് , വി ഷബീർ,സി എം മമ്മുദു , തുമ്പിൽ അബ്ദുൽമജീദ്, പി.സമദ്, പി. അബിദാദ് , ടി.റാഫി കെ. മുസ്തഫ, പി. കെ. ഷഫീക് എം. ശിഹാബുദ്ദീൻ, ടി. ഹനീഫ, കെ.അഖിൽ, മുസ്തഫ ഭായി, ഹക്കീം മലയിൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു*

പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്.

ജാ​ഗ്രത വേണം, പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനു​ഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്. മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാ​ഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം.

പെരുവള്ളൂർ  • മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യ വിശ്രമം. നാട്ടുകാർക്ക് ലണ്ടൻ മുഹമ്മദ് ഹാജിയായിരുന്നു.37 വർഷമായി ലണ്ടനിൽ നിന്നും ജന്മദേശത്ത് എത്തിയെങ്കിലും വർഷാ വർഷം അധികാരികളുടെ കനിവിൽ പിറന്ന മണ്ണിൽ താമസിക്കാനുള്ള പെർമിഷൻ പുതുക്കിയായിരുന്നു താമസിച്ച് പോന്നിരുന്നത്. ഏറെകാലം രോഗബാധിതനായി കിടന്ന ഹാജി തൊണ്ണൂറ്റി രണ്ടാം വയസിൽ വിട ചൊല്ലിയപ്പോൾ നഷ്ടമായത് വലിയ ഒരു ജീവിത ചരിത്രവും ഓർമകളുമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏറെ വിസ്മയകരമായിരുന്നു. ബാല്യകാലത്ത് ജോലി തേടി പാകിസ്താനിൽ എത്തുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തുകയും യു.കെ പൗരനാവുകയും ചെയ്ത ഹാജി ആംഗലേയ ഭാഷ ഒഴുക്കോടെ പറയാൻ കഴിയുന്ന തനി നാടനായിരുന്നു. ജീവിതത്തിന്റെ പാതി ഭാഗവും ലണ്ടനിൽ ചെലവിട്ട് ഒടുവിൽ വിശ്രമജീവിതം നയിക്കാൻ സ്വന്തം രാജ്യത്ത് സ്ഥിരതാമസമാക്കിയപ്പോഴു ണ്ടായ പൗരത്വവുമായ ബന്ധപ്പെട്ട പതിസന്ധിയും നിയമ പോരാട്ടങ്ങളും വാർത്തകളിൽ വലിയ പ്രധാന്യം നേടിയിരു

ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : സംഭവം ഇങ്ങനെ

കൗതുകവും , നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ 👉⚡ 1.ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : യു.എ.ഇ യിലെ ഒരു എമിറേറ്റ്സ് ആയ  ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം ചില നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  ഉമ്മുല്‍ ഖുവൈന്‍ എയര്‍ ഫീല്‍ഡില്‍ കാറ്റും, മഴയും വെയിലുമേറ്റു കിടക്കുകയാണ് ഈ ചരക്കു വിമാനം. പലര്‍ക്കും പരസ്യം പതിക്കാനുള്ള ഇടമായും മാറിയിട്ടുണ്ട് മണലില്‍ പൂണ്ട നിലയില്‍ കിടക്കുന്ന ഈ ചരക്കു വിമാനം. ആളുകളുടെ അസാന്നിധ്യം മുതലെടുത്ത് പക്ഷികള്‍ വിമാനത്തില്‍ കൂടുകൂട്ടാറുണ്ട്. വിമാനത്തിന്റെ യന്ത്രം നിലച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പാല്‍മ ബീച്ച് ഹോട്ടലിന് സമീപത്ത് ബരാക്കുട ബീച്ച് റിസോര്‍ട്ടിന് പിന്നിലായാണ് വിമാനം കിടക്കുന്നത്. ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചരക്കു വിമാനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലത്തിന്റെ തെളിവുകൂടിയാണിത്. പരുഷമായ പ്രദേശങ്ങളിലും , ദുര്‍ഘടമായ കാലാവസ്ഥയിലും ഇറങ്ങാ

പരപ്പിൽപാറ അങ്കണവാടി പ്രവേശനോത്സവം പരപ്പിൽ പാറ യുവജന സംഘത്തിന്റെ കീഴിൽ അതിവിപുലമായി സംഘടിപ്പിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് സെന്റർ നമ്പർ 6 പരപ്പിൽ പാറ അങ്കണവാടി പ്രവേശനോത്സവം പരപ്പിൽ പാറ യുവജന സംഘത്തിന്റെ അഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു അങ്കണവാടി വർക്കർ ശ്രീമതി ബ്ലസിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉൽഘാടനം ചെയ്തു.പരപ്പിൽ പാറ യുവജന സംഘം പ്രസിഡന്റും അങ്കണവാടി മോണിറ്ററിങ്ങ് കമ്മറ്റി അംഗവുമായ സഹീർ അബ്ബാസ് നടക്കൽ ക്ലബ്ബ് രക്ഷാധികാരിയും വേങ്ങര പ്രസ്സ് ക്ലബ്ബ് അംഗവുമായ ശ്രീ ഗംഗാധരൻ കക്കളശ്ശേരി, അങ്കണവാടി മോണിറ്ററിങ് കമ്മറ്റി അംഗം എ കെ കോയാമു, വലിയോറ പോസ്റ്റ് മാസ്റ്റർ ദേവി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കുരുന്നുകളുടെ കലാവിരുന്നും ഗെയിംസുകളും സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച്  മധുര വിതരണവും പായസവിതരണവും കുട്ടികൾക്ക് കളികോപ്പുകൾ നൽകുകയും ചെയ്തു. അങ്കണവാടി ഹെൽപ്പർ പ്രിയ ക്ലബ്ബ് അംഗങ്ങളായ ജംഷീർ ഇ കെ ,ആദിൽ ടി.വി, സാദിക് എ കെ ,അഖിനേഷ് ജ്യോതി എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.

പട്ടാളക്കാരന്റെ വീട്ടിലേക്കെന്നു പറഞ്ഞ് പരപ്പനങ്ങാടിയിൽ സാധനങ്ങൾ ഓർഡർ ചെയ്ത് കടക്കാരനെ വിളിച്ച് കബളിപ്പിച്ച് OTP കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിൽ മരണപ്പെട്ട പട്ടാളക്കാരന്റെ വീട്ടിലേക്കെന്നു പറഞ്ഞ് പരപ്പനങ്ങാടിയിൽ സാധനങ്ങൾ ഓർഡർ ചെയ്ത് കടക്കാരനെ വിളിച്ച് കബളിപ്പിച്ച് OTP കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

ദേശീയ പാതയോരത്തു നിന്ന് കുട്ടിയുടെ കരച്ചിൽ കെട്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും നാട്ടുകാരും 12 മണിയോളം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടത്താനായില്ല

കാക്കഞ്ചേരി സ്പിന്നിംങ്ങ് മില്ലിനടുത്ത്‌ കൊക്കയിൽ രാത്രി കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ    ദേശീയ പാത കാക്കാഞ്ചേരി  വളവില്‍ സ്പിന്നിംങ്ങ് മില്ലനടുത്ത് രാത്രി  കൊക്കയിൽ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മീഞ്ചന്ത ഫയർഫോഴ്സും താലൂക്ക്‌ ദുരന്ത നിവാരണസേന വളണ്ടിയർമാരും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തി  പ്രദേശത്ത് ഉണ്ടായിരുന്ന ഒരാൾ കരച്ചിൽ കേട്ടതായും അവർ തിരഞ്ഞിട്ട് കാണാതായതോടെ ഫയർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ടി. ഡി. ആർ.എഫും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടത്താനായില്ല,പ്രദേശം മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടത്താൻ കഴിയാത്തതിനെ തുടർന്ന് രാത്രി 12 മണിയോടെ തിരച്ചിൽ നിറുത്തി. ചെറിയ കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവം വ്യാപിക്കുന്നതോടെ കരച്ചിൽകേട്ട് എന്ന വിവരം വളരെ പ്രാധാന്യത്തോടെ കൂടിയാണ് അധികൃതർ കാണുന്നത്. എങ്കിലും മയിൽ, ചില ഇനം മൂങ്ങ  അടക്കമുള്ള പക്ഷികളുടെ ശബ്ദവും കരച്ചിലായി തോന്നാം എന്ന അഭിപ്രായവും നാട്ടുകാർ ഉയർത്തുന്നുണ്ട്. തിരച്ചിലിന്റെ വീഡിയോ കാ

ദേശീയ പാത കക്കാഞ്ചേരികടുത്ത്‌ രാത്രി കുട്ടിയുടെ കരച്ചിൽ കെട്ടന്ന് വാഹനയാത്രകർ കാക്കഞ്ചാരിയിൽ വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും,നാടുകാരും തിരച്ചിൽ തുടങ്ങി,

ദേശീയ പാത കക്കാഞ്ചേരികടുത്ത്‌ രാത്രി കുട്ടിയുടെ കരച്ചിൽ കെട്ടന്ന്   വാഹനയാത്രകർ  കാക്കഞ്ചാരിയിൽ വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും,നാടുകാരും തിരച്ചിൽ തുടങ്ങി, ദേശിയ പത്തായിലൂടെ പോകുന്ന വാഹനങ്ങളിലുള്ള യാത്രക്കാർ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് കക്കാഞ്ചേരിയിൽ ആളുകൾ ഉള്ള സ്ഥലത്ത് അറിയിക്കുകയായിരുന്നു video  കാക്കഞ്ചേരി സ്പിന്നിംങ്ങ് മില്ലിനടുത്ത്‌ കൊക്കയിൽ രാത്രി കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ        കാക്കഞ്ചേരി:കാക്കഞ്ചേരി വളവില്‍ സ്പിന്നിംങ്ങ് മില്ലനടുത്ത് കൊക്കയിൽ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് വിവരം ലഭിച്ചതിനാൽ മീഞ്ചന്ത ഫയർഫോഴ്സും താലൂക്ക്‌ ദുരന്ത നിവാരണസേന വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടത്താനായില്ല പ്രദേശത്ത് ഉണ്ടായിരുന്ന ഒരാൾ കരച്ചിൽ കേട്ടതായും അവർ തിരഞ്ഞിട്ട് കാണാതായതോടെ ഫയർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ടി. ഡി. ആർ.എഫും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടതത്തതിനെ തുടർന്ന്  രാത്രി 12 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു  ചെറിയ കുട്ടികളെ ഉപേക്ഷിക്കുന്

ആഴകടലിൽ വസിക്കുന്ന എട്ടുകാലിയെ മീൻപിടുത്തതിനിടെ പിടികൂടി video കാണാം

ആഴകടലിൽ വസിക്കുന്ന എട്ടുകാലിയെ മീൻപിടുത്തതിനിടെ പിടികൂടി video കാണാം

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

 വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം.  ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെ ടിക്കറ്റ് പാസാക്കാം. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനമെടുക്കുന്നത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റ് പാസാക്കും. അതിനുശേഷമാണ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകില്ല. ലോട്ടറി തുക സർക്കാർ അക്കൗണ്ടിൽതന്നെ കിടക്കും. വലിയ തുക അടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഹാജരാകാത്ത സാഹചര്യം വിരളമാണെന്ന് അധികൃതർ പറയുന്നു. വളരെക്കാലം മുൻപ്, ഒന്നാം സമ്മാനം നേടിയ ബംബർ ടിക്കറ്റുകൾ ഹാജരാക്കാതെ ഇരുന്ന സാഹര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സമ്മാന ജേതാക്കൾ ടിക്കറ്റ് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ലോട്ടറി അടിച്ചശേഷം ബംപർ സമ്മ

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്