ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും വീഡിയോ പിടിത്തവും യുവാവ് അറസ്റ്റിൽ

കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്തതിന് മൂന്നിയൂർ പാറേക്കാവ് സ്വദേശി ഫൈറൂസിനെ (26) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത് പറമ്പ് സ്വദേശിയായ 32കാരിയുടെ പരാതിയെ തുടർന്നാണ് കുന്നത്ത് പറമ്പിൽ ഹാർഡ്വേഴ്സ് നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം., താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ കുളിക്കാനായി കയറിയ സമയത്ത് എയർ ഫാൻ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും കണ്ടു. ഉടനെ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് നടത്തിയ തെരച്ചിലിൽ ആളെ കണ്ടെത്തുകയും ഫൈറൂസ് കുറ്റം സമ്മതിക്കുകയും ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതേ തുടർന്ന  പ്രതിയെ അറസ്റ്റ് ചെയ്തത്.എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാലാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. അതേ സമയം

ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി video കാണാം

 വണ്ടൂർ ബൈപ്പാസ് റോഡിലെ  ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ നായ കുടുങ്ങി ട്രോമാ കെയർ വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വന്ന് രക്ഷപ്പെടുത്തി.ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ നായ കുടുങ്ങിയ വിവരം നാട്ടുകാർ ജില്ലാ ട്രോമാകെയറിനെ അറിയിക്കുകയും തുടർന്ന് ട്രോമാകെയർ വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ കെ.നൗഷാദ്, എം.പ്രസാദ്,  എന്നിവർ സംഭവസ്ഥലതെത്തി കട്ടിങ് മിഷീൻ ഉപയോഗിച്ചു ഗ്രീല്ല് കട്ട്ചെയ്തു  ഗ്രില്ലിൽ കുടുങ്ങിയ നായയെ   രക്ഷപ്പെടുത്തുത്തി വീഡിയോ കാണാം

മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ ട്രോമ കെയർ സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റ് 2022ൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കി

മഞ്ചേരി പയ്യനാട് വെച്ച് നടന്ന  മലപ്പുറം ജില്ലാ ട്രോമ കെയർ സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റ് 2022ൽ  ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കി. സൗഹൃദവും ആവേശവും വാശിയും ഒത്ത് ചേർന്ന ട്രോമകെയറിന്റെ വിവിധ സ്റ്റേഷൻ യൂണിറ്റ് ടീമുകൾ അണി നിരന്ന മത്സരം വൈകുന്നേരം 7 മണിക്ക് മഞ്ചേരി പയ്യനാട് കുട്ടിപ്പാറ ക്ലബ്ബ് 7 ടർഫിൽ *മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ* അവർകൾ കളിക്കാരെ പരിചയപ്പെട്ട് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് കളിയുടെ കിക്കോഫ് ആരംഭിച്ചു. അവസാന റൗണ്ടിലേക്ക് എത്തും തോറും വീറും വാശിയും കൂടി കൂടി വന്നു. പുലർച്ചെ 3.30 ന് ടൂർണ്ണമെന്റ് അവസാനിക്കുമ്പോൾ *കൊണ്ടോട്ടി* യൂണിറ്റ് ടീം ചാമ്പ്യൻമാരായി ഫൈനലിൽ പെരുതി തോറ്റ *അരീക്കോട്* യൂണിറ്റ് ടീം രണ്ടാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനം *വേങ്ങര* യൂണിറ്റ് ടീം സ്വന്തമാക്കി. വേങ്ങര യൂണിറ്റിന് വേണ്ടി സുമേഷ് ഉണ്ണി കച്ചേരിപ്പടി , മുഹമ്മദ് കാട്ടിൽ, മൻസൂർ അരീക്കപ്പള്ളിയാളി, യൂനുസ് പാണ്ടികശാല, ആഷിക് കോട്ടുമല, ഹബീബ് കുന്നുംപുറം, സഫ്‌വാൻ കോയിസ്സൻ, ഫഹദ് എടക്കപറമ്പ്, വലീദ് മിനി ബസാർ, നിയാസ് കോട്ടുമല, ഷഫീഖ് അലി വലിയോറ, ഷിജി വലിയ

തെരുവ് നായ കടിച്ചുചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിമരണപെട്ടു

മലപ്പുറം ചേലേമ്പ്ര തെരുവ് നായ കടിച്ചു പരിക്ക് പറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നചെലേ കോണത്തും പുറായി താമസിക്കും കൊടമ്പാടൻ റിയാസ് എന്നവരുടെ മകൻ, മുഹമ്മദ് റസാൻ (റിഫു 12 വയസ്സ്) മരണപെട്ടു. ചേലുപ്പാടം AMMAMUP സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . ജനാസ നമസ്കാരം ഇന്നലെ വൈ: 3 മണിക്ക് ഇളന്നുമ്മൽ ജുമാ മസ്ജിദിൽ നടന്നു മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തു. അടുത്ത കുത്തിവെപ്പ് എടുത്തപ്പോള്‍ ഛർദ്ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു.റാനിയയാണ് അമ്മ.സഹോദരി: ഫില്‍സാ ഫാത്തിമ.

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഈ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ വാഹനം ഓടിക്കരുത്

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.  കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക 6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക 7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക 8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ച

വെള്ളി വാള നമ്മുടെ ജലാഷയങ്ങളിൽ ഇങ്ങനെ ഒരു മത്സ്യം ഉണ്ട്‌

കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്  

മരണപെട്ടു

വലിയോറ പുത്തനങ്ങാടി ആയിഷബാദ് സ്വദേശിയും  സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൂന്നാംകണ്ടൻ മമ്മുദു എന്നവർ രാത്രി 11 മണിക്ക്മ രണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക്  പുത്തനങ്ങാടി ജുമാ മസ്ജിതിൽ മക്കൾ: മുജീബ്, സാജിദ്, ശിഹാബ്

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോത്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹികും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തി ഭിന്ന ശേഷികാർക്ക് നൽക്കുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ  വിതരണം 2022 മെയ് 31 ചൊവ്വ രാവിലെ 10.30 ന് വേങ്ങര ബസ്സ്റ്റാന്റ് സമീപവെച്ച്  വേങ്ങര MLA യും പ്രതിപക്ഷ ഉപനേതാവുമായ   പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു.  പരിപാടിക്ക് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൻസിറ ടീച്ചർ അധ്യക്ഷത വഹിക്കും

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | മെയ് 20 | വെള്ളി | 1197 |  ഇടവം 6 |  ഉത്രാടം 1443 ശവ്വാൽ 18        ➖➖➖➖➖➖➖➖ ◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു. ◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുത

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം video

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ  പ്രതിഷേധ പ്രകടനം നടത്തി Video കാണാം   തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിചെന്ന സിപിഐ (എം) പ്രവർത്തകരുടെ പരാതിയിലാണ് KPCC  പ്രസിഡന്റ്‌ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 

ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

കേരള ഗവണ്മെന്റ്ന്റെ  "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം  അടക്കാപുരയിൽ വെച്ച്   10 മണിക്ക്  മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപംവെച്ച്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം  എം എൽ എ pk കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിച്ചു  പ്രസ്തുത പരിപാടിയിൽ   വാർഡ് മെമ്പർമാർ, ബ്ലോക്ക്‌ മെമ്പർമാർ, വേങ്ങര കൃഷി ഓഫീസർ,നിരവധി  കർഷകരും പദ്ധതിയിൽ ഭാഗവതാവാൻ താൽപര്യമുള്ളവരും പങ്കെടുത്തു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (18/05/2022) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട്ട് മുന്നയിരിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ട്. കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (19/05/2022) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലെർട്ടുണ്ട്. യെല്ലോ അലെർട്ടുള്ളത്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്.  ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലെർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല 18-05-2022 മുതൽ 20-05-2022 വരെ കേര

ഞങ്ങളും കൃഷിയിലേക്ക് വേങ്ങര പഞ്ചായത്ത്തല ഉത്ഘാടനം നാളെ അടക്കാപുരയിൽ

*അറിയിപ്പ്* "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാറാം വാർഡ് അടക്കാപുരയിൽ വെച്ച്  19/05/2022 വ്യാഴം നാളെ 10 മണിക്ക്( മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപം) വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ *ബഹുമാനപ്പെട്ട എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിക്കുകയാണ്* പ്രസ്തുത പരിപാടിയിൽ വാർഡിലെ മുഴുവൻ കർഷകരും പദ്ധതിയിൽ ഭാഗവതാ വാൻ താൽപര്യമുള്ളവരും നിർബന്ധമായും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു          *എന്ന്* *വാർഡ് മെമ്പർ* *കുറുക്കൻ മുഹമ്മദ്‌*

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇