കടലുണ്ടിപുഴയിലെ മഞ്ഞമാട് കടവിൽ വലയിട്ടപ്പോൾ അപ്പൂർവമായി കേരളത്തിലെ ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന വെള്ളി വാള മത്സ്യത്തെ ലഭിച്ചു. വലിയോറ മഞ്ഞാമാട് സ്വദേശി അലിക്കാണ് മീനിനെ ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ പൈത മഴയെതുടർന്നു കടലുണ്ടിപുഴയിലെ വെള്ളം കലങ്ങിമറിഞ്ഞു വരുന്നത് കണ്ട് വലയിട്ടപ്പോൾ കിട്ടിയ മീനുകളിൽ നിന്നാണ് 4 വെള്ളിവാള കളെ കിട്ടിയത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ ലഭിച്ചിട്ടുണ്ട്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി