*പ്രഭാത വാർത്തകൾ* 2022 | മെയ് 20 | വെള്ളി | 1197 | ഇടവം 6 | ഉത്രാടം 1443 ശവ്വാൽ 18 ➖➖➖➖➖➖➖➖ ◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്ക്കാന് സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു. ◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുത
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി