വലിയോറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ 15വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. എ എം യു പി സ്കൂൾ അടക്കാപുരയിൽ വാർഡ് മെമ്പർ ശ്രീമതി എ കെ നഫീസയുടെ അധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് വിക്രംപിള്ള ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക് കൃഷി അസിസ്റ്റന്റ് പകർന്ന് നൽകി. തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു.
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇