ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ഇങ്ങനെ ചെയ്താൽ മതി Aramco World magazine subscription

നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവർ  കുറവായിരിക്കും. അവർക്കായുള്ള കുറിപ്പ് ആണ്. അമേരിക്കയിലെ ടെക്സസിൽ നിന്ന് പബ്ലിഷ് ചെയ്യുന്ന Aramco World മാഗസിൻ ഫ്രീ ആണ്. സംസ്കാരം, കല, ആര്കിടെക്ചർ, യാത്ര, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ഫോട്ടോഗ്രാഫി, ഭക്ഷണം എന്നിവയെല്ലാമാണ് പ്രധാന കണ്ടന്റ് ആയി വരുന്നത്. സഊദി അറേബ്യൻ എണ്ണക്കമ്പനിയായ Saudi Aramco-യാണ് ഇതിനു ഫണ്ട് ചെയ്യുന്നത്. മുസ്‌ലിം രാജ്യങ്ങളെയും, അവിടത്തെ സംസ്കൃതിയെയും കുറിച്ചുള്ള വിഭവങ്ങൾ ആനുപാതികമായി കൂടുതലായിരിക്കാം. അത്തരം വായനകൾ തന്നെ വളരെ വിജ്ഞാനപ്രദവും ഹൃദയഹാരിയുമാണ്. ഗംഭീരമായ അമേരിക്കൻ ഇംഗ്ലീഷിലാണ് കണ്ടന്റുകൾ ഉണ്ടാകാറ്. ലോകത്തെ പ്രശസ്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ എല്ലാം ഇതിൽ എഴുതിവരുന്നു. റിവ്യൂ കോളത്തിൽ, ഓരോ ലക്കത്തിലും എട്ടോ പത്തോ പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.  മാഗസിന്റെ ഗുണമേന്മയും രൂപഭംഗിയും സവിശേഷമായി എടുത്തുപറയേണ്ടത്. മനോഹരമായ പേജുകളും, ലേ ഔട്ടുമാണ്. ചിത്രങ്ങൾക്ക് കൂടുതൽ സ്‌പേസ് നൽകുന്നതിനാൽ വായനയും സുഖപ്രദം. ഞാൻ ഏതാണ്ട് പത്തുവർഷമായി വീട്ടിലേക്കും, ഓഫീസിലേക്കും കോപ്പിവര

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് കാരണങ്ങൾ new generation Instagram

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം. ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്. അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം. രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്. ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ

വേങ്ങര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാവും കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രധാനിയുമായിരുന്ന വേങ്ങര കൂരിയാട് സ്വദേശി PK മുഹമ്മദ്‌ അലി ഹാജി മരണപ്പെട്ടു.

*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ* വേങ്ങര-കൂരിയാട് : വേങ്ങര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാവും കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രധാനിയുമായിരുന്ന വേങ്ങര കൂരിയാട് സ്വദേശി PK മുഹമ്മദ്‌ അലി ഹാജി മരണപ്പെട്ടു." 24/02/2022നാളെ രാവിലെ 9 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയര്‍മാര്‍ക്കും 2,183 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്ന

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ …!!!! 💙🙏💜 ************************************************* മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ ശരീരത്തില്‍ എത്തുന്നത്. ഇത് അയല, സാല്‍മണ്‍, ട്യൂണ, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മീനെണ്ണ ഗുളികകൾ ഉപയോഗിക്കാറുണ്ട്.ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയാഘാതത്തിന് വര

കൊടിഞ്ഞിയിൽ മഞ്ഞ മഴ- പരിഭ്രാന്തരായി നാട്ടുകാർ

കൊടിഞ്ഞിയിൽ മഞ്ഞ മഴ- പരിഭ്രാന്തരായി നാട്ടുകാർ  തി​രൂ​ര​ങ്ങാ​ടി: കൊ​ടി​ഞ്ഞി​യി​ൽ മ​ഞ്ഞ മ​ഴ. കൊ​ടി​ഞ്ഞി ക​ടു​വാ​ളൂ​ർ പ​ത്തൂ​ർ ബ​ഷീ​റി‍െൻറ വീ​ട്ടി​ലാ​ണ് മ​ഞ്ഞ മ​ഴ പെ​യ്ത​ത്. ആ​കാ​ശ​ത്തു​നി​ന്ന്​ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം തു​ള്ളി​ക​ളാ​യി പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ദ്രാ​വ​കം തു​ട​ച്ചാ​ൽ മാ​ഞ്ഞു പോ​കു​ന്നു​ണ്ടെ​ങ്കി​ലും ക​ടു​ത്ത ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. വീ​ട്ടി​ൽ മ​തി​ലി‍െൻറ തേ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ളാ​യ താ​നൂ​രി​ലെ രാ​ജു, ദി​ലീ​പ്, കൊ​ടി​ഞ്ഞി കു​റൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ് ആ​ദ്യം മ​ഞ്ഞ മ​ഴ ശ്ര​ദ്ധി​ച്ച​ത്. തേ​ച്ച മ​തി​ലി​ൽ തു​ള്ളി​ക​ളാ​യി പ​തി​ച്ച​ത് ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലും ഇ​ല​ക​ളി​ലും മ​ഴ​ത്തു​ള്ളി​ക​ൾ മ​ഞ്ഞ പു​ള്ളി​ക​ളാ​യി കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​റ​മ്പി​ൽ പ​ല ഭാ​ഗ​ത്താ​യി മ​ഞ്ഞ​ത്തു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​യി ബ​ഷീ​ർ പ​റ​ഞ്ഞു. ഈ​യി​ടെ ഇ​ടു​ക്കി അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​പ്

വേങ്ങര ബ്ലോക്കിന്ന് കിഴിലുള്ള പഞ്ചായത്തുകളിൽ സൗജന്യ കലാപരിശീലനതിന്ന് അവസരം

സൗജന്യ  കലാപരിശീലനം കേരള സർക്കാർ സംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു. മോഹിനിയാട്ടം, കോൽക്കളി, ചിത്രകല എന്നീ വിഷയങ്ങളിൽ ലേക്കുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് കലാ പരിശീലനം. താല്പര്യമുള്ളവർ വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ മാർച്ച് 2 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഡിനേറ്റർ വി പി മൻസിയ അറിയിച്ചു. ................................................................. ക്ലാസുകൾ നടക്കുന്ന പഞ്ചായത്തുകൾ. 1. വേങ്ങര 2. കണ്ണമംഗലം 3. തെന്നല 4. AR നഗർ 5. എടരിക്കോട് 6. ഊരകം 7. പറപ്പൂർ

മൂന്നുദിവസം ക്ലോസെറ്റിനുള്ളിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന

മൂന്നുദിവസം ക്ലോസെറ്റിനുള്ളിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന നെടുമങ്ങാട് മൂന്നുദിവസം ക്ലോ സെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിന് ഒടുവിൽ അഗ്നി രക്ഷാസേനാ യൂണിറ്റ് രക്ഷകരായി. ചെല്ലാംകോട് നിരപ്പിൽ കാരവളവിൽ തമ്പുരാൻ ക്ഷേത്രം ട്രസ്റ്റ്വക പുരയിടത്തിലെ ഉപയോഗശൂന്യമായ ക്ലോസെറ്റിനുള്ളിലാണ് പട്ടിക്കുട്ടി പെട്ടുപോയത്. മൂന്നുദിവസം ഇതിനുള്ളിൽ ക്കിടന്നു. വസ്തു ഉടമയെ അറിയിച്ചിട്ടും എത്താത്തതിനാൽ സമീപവാസി അറിയിച്ചതിനെതുടർന്ന് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥലത്തെത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീ സർ മധുവിന്റെ നേതൃത്വത്തിൽ മറ്റു ജീവനക്കാർ ക്ലോസെറ്റ് പൊട്ടിച്ചു. ഒരുമണിക്കൂറോളം നീണ്ട ശ്രമ ങ്ങൾക്കൊടുവിൽ ഉള്ളിൽകുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി  ക്ലോസെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥർ ഫയർ സ്റ്റേഷനിൽ കൊണ്ടുപോയി ആഹാരം കൊടുത്തു 

KPAC ലളിതയുടെ മരണം പ്രമുഖ വ്യക്തികളുടെ അനുശോചന കുറിപ്പുകൾ വായിക്കാം

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം. ( മമ്മുട്ടി യുടെ വാക്കുകൾ ) അമ്മമഴക്കാറിനു കൺ നിറഞ്ഞു എന്ന ഗാനം ആണ് എന്റെ മനസ്സിൽ ; മോഹൻലാൽ (മോഹൻലാൽ ) അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... 🙏 ( മഞ്ജു വാരിയർ ) Beloved Chechi..you will be missed..pranaamam (ജയറാം ) മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വ

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ pinarayi vijayan kpc lalitha

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.  ( കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്‌)

KPAC ലളിത അന്തരിച്ചു

കെ.പി.എ.സി ലളിതക്ക് വിട തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അ

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത് NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത്    NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു  പദ്ധതിക്ക് മതിയായ തുക നീക്കി വെക്കുക  പ്രതി വർഷം 200 തൊഴിൽ ദിനങ്ങൾ  അനുവദിക്കുക  കൂലി 600 രൂപ ആയി വർദ്ധിപ്പിക്കുക  കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക വ്യത്യസ്ത അകൗണ്ടുകളിലായി ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്‌.  NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ K K രാമകൃഷ്ണൻ, ഷീല ദാസ്, C രവി, എന്നിവർ പങ്കെടുത്തു വേങ്ങരയിലെ 23 വാർഡിൽ നിന്നും തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ചാണ് കത്ത് അയച്ചത്.

ഹിജാബ് ധരിച്ച് കല്ലെറിഞ്ഞ സംഘികളെപൊലീസ് പൊക്കി വീഡിയോയുടെ സത്യം ഇതാണ് |Hijab issue updates

മൂക്കിനുള്ളിൽ കുളയട്ട; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ

മൂക്കിനുള്ളിൽ കയറിയ കുളയട്ടെയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി. പാലക്കാട് പാലക്കയം സ്വദേശിയായ മലയോര കർഷകനാണ് മൂക്കിനുള്ളിൽ അട്ട കയറിയതിനാൽ ദുരിതത്തിലായത്. ഇ.എൻ.ടി വിദഗ്ധനായ ഡോക്ടർ അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ( worm inside nose removed without surgery ) മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് പാലക്കയം സ്വദേശിയായ സിറിയക്ക് കുന്തിപ്പുഴയിലെ സി.വി.ആർ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അസ്വാഭാവികത തോന്നിയതോടെ നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ കുളയട്ടയെ കണ്ടെത്തി. 5 സെന്റി മീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ അട്ടയെ പുറത്തെടുത്തു. തോട്ടത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിനകത്തേക്ക് കയറിയതാകമെന്നാണ് നിഗമനം.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇