നമ്മുടെ വീടുകളിലെത്തുന്ന ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം. ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്യുന്
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക