ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 04, 05 തിയതികളിലായി  ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം  (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉത്‌ഘാടനം ബഹു. റവന്യു  മന്ത്രി ശ്രീ. കെ. രാജൻ നിർവഹിച്ചു. ദുരന്ത ലഘൂകരണ  പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടർ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങളെ  ലഘൂകരിക്കുന്നതിന് വഴിയൊരുക്കുന്നു. വർധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാതലത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന  പദ്ധതികൾ  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾച്ചേർക്കാൻ  ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ചുമതലകളുള്ള മുഴുവൻ വകുപ്പുകൾക്കും ബോധവൽക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.  അന്താരാഷ്ട്ര തലത്തിൽ വിജയിച്ചതും കേരളത്തിൽ

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണമംഗലം വട്ടപൊന്തയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു ഇന്ന് 11:30 ത്തോടെയാണ് അപകടം നടന്നത്  ഫയർഫിയിസും പോലീസും നാടുകാരും ചേർന്ന് ആളെ പുറത്തെടുത്ത്‌ കണ്ണമംഗലത്തെ വളകുടയിലുള്ള ഹെൽത്ത് സെന്ററിൽ എത്തിക്കുകയും മരണം സ്ഥിതീകരിക്കുകയും ചെയ്തു തുടർന്ന് ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി  സംഭവം നടന്ന ഉടനെ  നാടുകാർ  രക്ഷാ പ്രവർത്തനം തുടങ്ങി എങ്കിലും  കിണറ്റിൽ വീണ ആളെ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നു പിന്നിട് ഫയർ ഫോയിസേതിയതിന്ന് ശേഷമാണ് ആളെ പുറത്തെത്തിക്കനായത്   

2017 ജൂലായ് 11ന് ഇട്ട പോസ്റ്റ് ഇങ്ങനെ സത്യമായി ഭവിക്കും എന്ന് കരുതിയിരുന്നില്ല പോസ്റ്റ്‌ social Media viral

ബിനു രാജ് 11 ജൂലൈ 2017.ൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റ്‌ വായിക്കാം രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ട

നടുറോഡിൽ വണ്ടിനിന്ന് കത്തി ആരും ഒന്നും ചെയ്യാൻ നിക്കാതെ ഫയർ ഫോയിസ് വരുന്നത് വരെ കാത്തുനിൽക്കേണ്ടി video

ഞാൻ ഇവിടേ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ വ്യാപാര മേഖലയായ ഏറ്റവും തിരക്കുള്ള എറണാകുളം ജില്ലയിലേ വൈറ്റില ജംഗ്ഷൻ,, ഇത്രയും സംവിധാനങ്ങൾ ഉള്ളോ ഇവിടേ? ഇതിനേലും വലിയ ഒരു അത്യാഹിതം സംഭവിച്ചാൽ എന്താകും ഇവിടത്തെ സ്ഥിതി? വൈറ്റില പാലവും മുകളിൽ മെട്രോട്രയിൻ,, ഉടൻ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഇത്തരം ജംഗ്ഷനുകളിൽ ഇനിയെങ്കിലും വേണ്ടതല്ലേ? ഇവിടേ ഇങ്ങനേയാണെങ്കിൽ സർക്കാരിന്റെ പല പദ്ധതികൾക്കും അതീവസുരക്ഷ പാലിക്കേണ്ടതല്ലേ? നമ്മുടേ നാട് വികസനപാതയിലൂടേ ,,എന്നിട്ടും അതിവേഗതയിലുള്ള സംവിധാനങ്ങളുടേ പോരായ്കയില്ലേ ? വികസനം വേണം അതിനനുസരിച്ച് ജനങ്ങളുടേ സുരക്ഷയും അത് പോലെയായിരിക്കേണ്ടേ ? ഇനിയെങ്കിലും തിരക്കേറിയ ജംഗ്ഷനുകളിൽ വികസനത്തിനോടൊപ്പം അതീവ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക,, വൈറ്റില പോലുള്ള ജംഗ്ഷനിൽ പാലത്തിന് സമീപത്തായി തന്നേ അതിനുള്ള സംവിധാനങ്ങൾക്ക് സ്ഥലവും ഉണ്ട്. ഇവിടേ ട്രാഫിക്ക് ബ്ലോക്ക് വന്നാൽ എല്ലാവശങ്ങളിലും വലിയ ബ്ലോക്ക് ഉണ്ടാകും,, ഒരു വാഹനത്തിന് തീപിടിച്ചാൽ അത് മറ്റ് വാഹനങ്ങളിലേക്കും പടരാൻ സാധ്യത ഉണ്ട് ,,അങ്ങനെ വൻ അഗ്നിബാധ ഉണ്ടാകുകയും ആൾ നാശവും ഉണ്ടാകാൻ സാധ്യതയേറെ,, ഇത് മുന്നിൽ കണ്ട് ക

മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച തുടങ്ങിഅടുത്ത ദിവസം ശക്തമാകും manali latest news

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച തുടങ്ങി. ഇന്നലെയാണ് മണാലിയില്‍ മഞ്ഞു മഴ പെയ്തത്. ജനുവരി നാലിന് ശ്രീനഗറിലും മഞ്ഞുമഴ പെയ്തിരുന്നു. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മണാലിയില്‍ 36 മില്ലി മീറ്റര്‍ മഞ്ഞും മഴയും പെയ്തു. നാളെ മുതല്‍ ഞായര്‍ വരെയും മണാലിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുള്ളത്. കുളു, സ്പിതി മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 7 നും 9 നും ഇടയില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഷിംലയിലും മറ്റും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മറ്റന്നാൾ 8 തിയതി മുതൽ കേരളത്തിൽ ലോക്ക് ഡൗൺ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ  വലിയതോതില്‍ പ്രചരിക്കുന്നു. മറ്റന്നാൾ 8 തിയതിമുതൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഉണ്ടാകുമെന്നു,ആവശ്യവസ്തുക്കളും, മറ്റും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്നും വിഡിയോയിൽ പറയുന്നു എന്നാൽ ഇത്‌ കോവിഡിന്റെ ആരംഭകാലത്ത് മറുനാടന്‍ ടി വി സംപ്രേക്ഷണം ചെയ്ത ലോക്ഡൗണിനെക്കുറിച്ചുള്ള വീഡിയോ ആണെന്നും  നിലവിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വീഡിയോ ആണത് എന്നും മറുനാടൻ ടി വി വെക്തമാക്കി. വീഡിയോയിൽ മറ്റന്നാൾ 8 തിയതിമുതൽ എന്ന് മാത്രം വെക്തമായി പറയുന്നത് കൊണ്ട് പലരും ആ വീഡിയോ ഷെയർ ചെയ്തു കൊണ്ടിരിക്കുക ഇതിനെ തുടർന്ന് മറുനാടൻ ടി വി യിലേക്ക് നിരവധി കോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്  #lockdown #fakenews     മറുനാടൻ ടി വി യുടെ വിശദീകരണം കാണാം 

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം,ഞെട്ടല്‍ മാറാതെ ആശുപത്രി അധികൃതര്‍

   കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജൻ.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നുപ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്.  ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. അൽപ

ജനന മരണ രജിസ്ട്രേഷന്‍ എല്ലാവരും അറിയേണ്ട ചില വസ്തുതകൾ barth death certificate

ജനന മരണ രജിസ്ട്രേഷന്‍        1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള്‍ രജിസ്

ഫാതിമ തഹ്‍ലിയ രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി

രാജ്യത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതാ വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട എം എസ്‌ എഫിന്റെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തഹ്‌ലിയക്ക്‌ അഭിനന്ദനങ്ങൾ. ആപ്‌കാ ടൈംസ്‌ എന്ന ഓൺലൈൻ ന്യൂസ്‌ പുറത്തിറക്കിയ പട്ടികയിലാണ് ഫാതിമ തഹ്‍ലിയയെ ഒന്നാം സ്ഥാനത്ത്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. മുസ്ലിം ലീഗിന്റെ ഒരു പ്ലാറ്റ്ഫോമിലാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്‌ എന്നത്‌ ഏറെ അഭിമാനം നൽകുന്നു..വിദ്യാർഥികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന എം എസ്‌ എഫിന്  ലഭിച്ച അംഗീകാരം കൂടിയാണിത്‌. ഈ അംഗീകാരം മുഴുവൻ വിദ്യർഥികൾക്കും  പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങളുടെ വീടുകളിലേക്ക് സർവേക്ക് ആളുകൾ വരും പേടിക്കാതെ ഉത്തരം നൽകികൊളു survey

പ്രിയപെട്ടവരെ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പ്രവർത്തികളും GIS അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിലേക്കായി നമ്മുടെ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവർത്തികളെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ഇതിലേക്കുള്ള   പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ വളണ്ടിയമാർ നിങ്ങളുടെ വീടുകളിൽ വരുകയും വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്യും. വളണ്ടിയമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... കെ.പി ഹസീന ഫസൽ  പ്രസിഡന്റ്‌ വേങ്ങര ഗ്രാമ പഞ്ചായത്ത്‌..

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇