ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.100 നന്മ മനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 73 പേർ രക്തദാനം ചെയ്തു.  ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, രക്ഷാധികാരി യൂസഫ് അലി പുതുപറമ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയക്കൽ .തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര,  എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, ഉനൈസ് സ്വാഗതമാട്, ഷബീർ , ഇസഹാഖ്, അഫ്സൽ , സനൂപ് തെയ്യാല, ഫവാസ് , ഉസ്മാൻ , സൽമാൻ വലിയോറ, ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ അലവി വൈരങ്കോട്, റുക്സാൻ, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ബിൻസി, ഫിദ, സുബ്ന, സനിത , ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷറഫുദീൻ ആലങ്ങാടൻ  , മറ്റ് എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു.

PYS പരപ്പിൽപാറ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര : പരപ്പിൽ പാറ യുവജന സംഘം (പി വൈ എസ് ) ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ റസ്ക്യൂടീം  ,സിവിൽ ഡിഫൻസ്  അംഗങ്ങളും ചേർന്ന് ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ - ഹനീഫ ഉൽഘാടനം ചെയ്തു.  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് ഉപദേശക സമിതി അംഗം ഗംഗാധരൻ കക്കളശ്ശേരി, അസീസ് കൈപ്രൻ, മുഹ്‌യദ്ധീൻ കീരി  എന്നിവർ പ്രസംഗിച്ചു.   മലപ്പുറം ഫയർ റസ്ക്യൂ ഓഫീസർമാരായ ബാലചന്ദ്രൻ ,മുരളി എന്നിവർ ഫയർ സ്കൂ ക്ലാസും, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ വി,അനൂപ് വെണ്ണില,അൻവർ എം , എന്നിവർ പ്രാഥമിക ശുശ്രൂഷ ക്ലാസിനും നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് മലപ്പുറം സിവിൽ ഡിഫൻസ് അംഗമായി പാസ്സ് ഔട്ട് ആയി പുറത്തിറങ്ങിയ ക്ലബ്ബ് അംഗം ഷിജി പാറയിൽ-നും സൈക്കിൾ മാർഗം ലഡാക്കി പോയി തിരിച്ചെത്തിയ ക്ലബ്ബ് അംഗം മുഹമ്മദ് ഷബീബിനെയും ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് ചെള്ളി, അദ്നാൻ ഇരുമ്പൽ, അസ്ക്കർ കെ കെ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം തിരുവനന്തപുരം.ഓമിക്രോൺ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി 3 വരെയാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷങ്ങൾക്കും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. രാത്രികാലങ്ങളിലെ ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.

അഞ്ചുകണ്ടൻ അബുഹാജിയെ JCI വേങ്ങര ടൗൺ ആദരിച്ചു

വേങ്ങര: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (JCI )"ഇംപാക്റ്റ് 2020-2030" പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട  കർഷകദിനാചരണത്തിന്റെ ഭാഗമായി അക്വാപോണിക്സ് കൃഷിയിലൂടെ ശ്രദ്ധേയനായ വലിയോറ പുത്തനങ്ങാടിയിലെ അഞ്ചു കണ്ടൻ അബുഹാജിയെ  JCI വേങ്ങര ടൗൺ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജെ സി ഐ വേങ്ങര മുൻപ്രസിഡന്റുമാരായ ജെ സി ഷൗക്കത്ത് കൂരിയാട്, ജെ സി റഹീം പാലേരി വേങ്ങര,എലെക്ട് സെക്രട്ടറി 2022 ജെ സി ഷഫീഖ് അലി വലിയോറ എന്നിവരുടെ സാനിധ്യത്തിൽ 2022 എലെക്ട് പ്രസിഡന്റ്‌ ജെ സി ഷാഫി ജിടെക് മൊമെന്റോ കൈമാറി.

മുഖ്യമന്ത്രിക്ക് മറുപടിയുമായി PK കുഞ്ഞാലികുട്ടി

വീഡിയോ കേരളത്തിൽ മതേതര കാഴ്ചപ്പാട് ഉയർത്തിപിടിച്ച് സഹിഷ്ണുതയുടെ സംസ്കാരത്തെ ശക്തമാക്കി നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് ആരും ചെറുതായി കാണണ്ടതില്ല. ചില പുതിയ സംഘടനകളൊക്കെ വന്നപ്പോ ആളുകളെ വർഗീയതയിലൂന്നി ചേരി തിരിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണോ, അതല്ല മതേതര കാഴ്ചപ്പാടിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യം ഉയർന്ന് വന്നപ്പോഴൊക്കെ അതിന് കൃത്യമായ ഉത്തരം കൊടുത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. മതവിശ്വാസവും, വർഗീയതയും രണ്ടും രണ്ട് തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് അത്‌ ചിലപ്പോ മനസ്സിലായിക്കൊള്ളണമെന്നില്ല. അവർക്ക് വേറെ കാഴ്ചപ്പാടുകൾ ഉണ്ടാകാം. അത്‌ അവർക്കാവാം. പക്ഷേ മുസ്‌ലിം ലീഗ് പ്രതികരിക്കുന്നത് മത വിശ്വാസം വേറെ വർഗീയത വേറെ എന്ന രീതിയിൽ തന്നെയാണ്. ആ നിലപാട് കൃത്യമാണ്. നല്ലൊരു മതേതര സംസ്കാരം കേരളത്തിൽ നിലനിർത്തുന്നതിൽ ഉത്തരവാദിത്തം കാണിച്ച മുസ്ലിം ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തി ആക്രമിച്ചത് കൊണ്ട് കാര്യമില്ല. അത് ഗുണം ചെയ്യില്ല. അതിനു ശ്രമിക്കുന്നവർ ആ ഇടം കയ്യടക്കുക ആരാ എന്ന് കൂടി മനസ്സിലാക്കണം. ആലപ്പുഴ മോഡൽ വർഗീയതയിലൂന്നിയ വെ

PYSന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും, ഷിജി വലിയോറക്ക് ആദരവും സംഘടിപ്പിച്ചു

പരപ്പിൽപാറ യുവജനസംഘത്തിന്റെ  വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും വേങ്ങരയിൽ നിന്നും ആദ്യമായി സംസ്ഥാന പരിശീലനം പൂർത്തിയാക്കി സിവിൽ ഡിഫൻഡ് വളണ്ടിയറായി പാസ്സ് ഔട്ടായി പുറത്തിറങ്ങിയ പരപ്പിൽപാറ യുവജന സംഘം മെമ്പർ ഷിജി പാറയിലിന് ആദരവും സംഘടിപ്പിച്ചു.ഇന്ന് ഉച്ചക്ക് 3pm ചെള്ളിത്തൊടു മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഷിജി വലിയോറക്കുള്ള പരപ്പിൽപാറ യുവജന സംഘത്തിന്റെ ആദരവ് വേങ്ങര പോലീസ് സ്റ്റേഷനിലെ SHO മുഹമ്മദ്‌ ഹനീഫ സാർ കൈമാറി 

കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ

കലാപ സമാനം കിഴക്കമ്പലം’: 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ കേൾക്കാം  കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറഞ്ഞു. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. അതുവരെ തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിച്ചതെന്ന് നാട്ടുകാരിലൊരാൾ ഏഷ്യാനെറ്റ് ന

15വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കും പ്രധാനമന്ത്രി നരേന്ദ്ര മോദി

*പ്രഭാത വാർത്തകൾ* 2021 | ഡിസംബർ 26 | 1197 |  ധനു 11 | ഞായർ | ഉത്രം 1443 ജുമാ :ഊല 20 🌹🦚🦜➖➖➖➖➖➖➖➖ 🔳രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണം പുതിയ ഉത്തരവ്

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണമെന്ന് ടെലികോം കമ്പനികൾക്കു നിർദേശവുമായി കേന്ദ്ര ഉത്തരവ് ന്യൂഡൽഹി • ടെലികോം ഇന്റർനെറ്റ് കമ്പനികൾ ഉപയോക്താക്കളുടെ ഫോൺ കോൾ വിവരങ്ങൾ (കോൾ ഡീറ്റെയിൽ റെക്കോർഡ് സിഡിആർ) 2 വർഷത്തേ ക്കു സൂക്ഷിച്ചുവയ്ക്കണമെന്നു കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഇത് ഒരു വർഷമായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 2 വർഷ മാക്കുന്നത്. ഇതിനായി ടെലികോം കമ്പനികളുമായുള്ള യൂണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. പല അന്വേഷണത്തിനും ഒരു വർഷത്തിലധികം സമയമെടുക്കുന്നതിനാൽ കാലപരിധി നീട്ടണമെന്നു സുരക്ഷാഏജൻസികൾ ആവശ്യപ്പെട്ടതായാണു വിവരം. 2 വർഷം കഴിഞ്ഞാലും ആവശ്യമെങ്കിൽ ചില വ്യക്തികളുടെ കോൾ വിവരങ്ങൾ നിലനിർ ത്താൻ അന്വേഷണ ഏജൻസി കൾക്ക് ആവശ്യപ്പെടാം. ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ടെലിഫോണി' വിവ രങ്ങൾ, ഐപി വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം. സിഡിആറിൽ അടങ്ങിയ വിവരങ്ങൾ ആര് ആരെയൊക്കെ വിളിച്ചു. തീയതി, വിളിച്ച സമയം, കോൾ ദൈർഘ്യം, ടവർ പരിധി തുട ങ്ങിയ വിവരങ്ങൾ ടെക്സ്റ്റ് രൂ പത്തിൽ സൂക്ഷിക്കുന്നതിനെ യാണ് സിഡിആർ അഥവാ കോൾ ഡീറ്റെയിൽ റെക്കോർഡ് എന്നു പറയുന്നത്. കേസ് അന്

വഖഫ് വിഷയത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് വിഷയത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാർ അഴകൊഴമ്പൻ നിലപാട് അവസാനിപ്പിക്കണം. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സർക്കാർ മനസ്സിലാക്കണം. മുസ്ലിംലീഗ് സമരം ശക്തമാക്കും. കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ വിചാരിച്ചതിനേക്കാൾ ആളുകളാണ് ഒഴുകിയെത്തിയത്. വഖഫ് സ്വത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തുക എന്ന വിശ്വാസിയുടെ കടമയുടെ ഭാഗമായാണ് ജനം ഒഴുകി വന്നത്. ഇക്കാര്യം സർക്കാർ ഉൾക്കൊള്ളണം. സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ സമര രംഗത്ത് തുടരും. അടുത്തയാഴ്ച ചേരുന്ന നേതൃസമിതി യോഗം തുടർ സമര പരിപാടികൾ ആലോചിക്കും. -സാദിഖലി തങ്ങൾ വ്യക്തമാക്കി.

കൊടപ്പനക്കൽ തറവാടിന്റെമഹത്വം തമിഴ് സിനിമയിലും മുനവ്വറലി തങ്ങളെ എടുത്ത് പറഞ്ഞ സിനിമയിലെ രംഗം കാണാം

കൊടപ്പനക്കൽ തറവാടിന്റെ മഹത്വം തമിഴ് സിനിമയിലും  ... കുവൈത്തിലെ ജയിലിൽ വധശിക്ഷ കാത്തു കിടന്ന അത്തിമുത്തുവിന് ജീവിതം തിരിച്ചു കിട്ടിയത് മുനവ്വറലി തങ്ങളുടെ ഇടപെടലിലൂടെയായിരുന്നു. ആ സഹോദരന് ആവശ്യമായ പണം കണ്ടെത്താൻ Blood money ( കൊലകുറ്റം ചുമത്തി വാങ്ങുന്ന തുക ) മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലിനെ മലയാളികൾ അത്ഭുദാദരത്തോടെയാണ് നോക്കി കണ്ടത്. കേരളം ഒരേ സ്വരത്തിൽ അഭിനന്ദിച്ച ആ പുണ്യ പ്രവർത്തനവും പിതാവ് ശിഹാബ് തങ്ങളുടെയും കൊടപ്പനക്കൽ തറവാടിന്റെയും മഹത്വം വധശിക്ഷയുടെ കഥ പറയുന്ന തമിഴ് സിനിമയായ ബ്ലഡ്‌ മണിയിലൂടെ  അവതരിപ്പിച്ചിരിക്കുകയാണ് മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സ

VVC VALIYORA യുടെ മൂന്ന് കളിക്കാർക്ക് ജില്ലാ ടീമിലേക്ക് സെലെക്ഷൻ ലഭിച്ചു

മലപ്പുറം ജില്ലാ വനിതാ വിഭാഗം  സബ്ജൂനിയർ  വോളിബോൾ ടീമിലേക്ക് വി വി സി വലിയോറയുടെ മുന്ന് പേർക്ക് സെലെക്ഷൻ ലഭിച്ചു. വി വി സി ക്ക് വേണ്ടി വടകരയിൽനിന്നും മലപ്പുറം ജില്ലാ സബ്ജൂനിയർ ചമ്പ്യാൻഷിപ്പ് കളിച്ച  ശിവാനി. ശ്രീ നന്ദ ദിലീപ്. ഋതിക മുരളി എന്നിവർക്കാണ് സെലെക്ഷൻ ലഭിച്ചത്

പരപ്പിൽ പാറയിൽ മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും ഷിജിപാറയിലെന്ന് ആദരവും സംഘടിപ്പിക്കുന്നു

ഈ വരുന്ന  ഞായർ ഉച്ചക്ക് 3pm ചെള്ളിത്തൊടു മദ്രസ ഹാളിൽ വെച്ച് പരപ്പിൽപാറ യുവജനസംഘത്തിന്റെ  വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയിൽ  വേങ്ങരയിൽ നിന്നും ആദ്യമായി സംസ്ഥാന പരിശീലനം പൂർത്തിയാക്കി സിവിൽ ഡിഫൻഡ് വളണ്ടിയറായി പാസ്സ് ഔട്ടായി പുറത്തിറങ്ങിയ പരപ്പിൽപാറ യുവജന സംഘം മെമ്പർ ഷിജി പാറയിലിന് ആദരവും നൽകുന്നു

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഭൂചലനത്തിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിലും ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്ന് വൈകിട്ടുണ്ടായത്. വെല്ലൂരിന് 50 കി.മി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കര്‍ണാടകയിലെ ചിക്കബല്ലാപുരയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്നലെയും ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.9 ഉം 3 ഉം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബംഗളൂരുവിന് 70 കി.മി വടക്കു വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ നവംബര്‍ 29 നും തമിഴ്‌നാട്ടില്‍ വെല്ലൂരിന് വടക്കായി ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. (credit : Metbeat Weather )

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇